പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഇന്ത്യൻ എയർഫോഴ്സിൽ കമ്മീഷൻ​ഡ് ഓ​ഫി​സർ നിയമനം: 336 ഒഴിവുകൾ 

Dec 4, 2024 at 2:55 pm

Follow us on

തിരുവനന്തപുരം: ഇന്ത്യൻ എയർഫോഴ്സിൽ വിവിധ ബ്രാ​ഞ്ചു​ക​ളിലെ കമ്മീഷൻ​ഡ് ഓ​ഫി​സർ നിയമനത്തിന് അവസരം. വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ലാ​യി 336 ഒ​ഴി​വു​ക​ളു​ണ്ട്. 2026 ജ​നു​വ​രി​യി​ലാ​രം​ഭി​ക്കു​ന്ന  ഫ്ലൈ​യി​ങ് ഗ്രൗ​ണ്ട് ഡ്യൂ​ട്ടി (ടെ​ക്നി​ക്ക​ൽ, നോ​ൺ ടെ​ക്നി​ക്ക​ൽ) കോ​ഴ്സു​ക​ളി​ലേ​ക്ക് ഇപ്പോൾ അപേക്ഷിക്കാം. എ​യ​ർ​ഫോ​ഴ്സ് കോ​മ​ൺ അ​ഡ്മി​ഷ​ൻ ടെ​സ്റ്റി​ലൂ​ടെ​യും എൻസിസി സ്​​പെ​ഷ​ൽ എ​ൻ​ട്രിയിലൂടെയുമാണ് പ്ര​വേ​ശ​നം. ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കു​മാ​ണ് അ​വ​സ​രം. 

ഫ്ലൈ​യി​ങ് -പു​രു​ഷ​ന്മാ​ർ 21, വ​നി​ത​ക​ൾ -ഒ​മ്പ​ത്, ഗ്രൗ​ണ്ട് ഡ്യൂ​ട്ടി (ടെ​ക്നി​ക്ക​ൽ) എ​യ്റോ​ണോ​ട്ടി​ക്ക​ൽ എ​ൻ​ജി​നീ​യ​ർ, ഇ​ല​ക്ട്രോ​ണി​ക്സ്: പു​രു​ഷ​ന്മാ​ർ 95, വ​നി​ത​ക​ൾ 27, മെ​ക്കാ​നി​ക്ക​ൽ 53-14, ഗ്രൗ​ണ്ട് ഡ്യൂ​ട്ടി (നോ​ൺ ടെ​ക്നി​ക്ക​ൽ) വെ​പ്പ​ൺ സി​സ്റ്റം​സ് ബ്രാ​ഞ്ച്- 14-3, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ -42-11, ലോ​ജി​സ്റ്റി​ക്സ്- 13-3, അ​ക്കൗ​ണ്ട്സ്- 11-2, എ​ജു​ക്കേ​ഷ​ൻ- 7-2, മെ​റ്റി​യോ​റോ​ള​ജി- 7-2, എ​ൻ.​സി.​സി സ്​​പെ​ഷ​ൽ എ​ൻ​ട്രി വ​ഴി ഫ്ലൈ​യി​ങ് ബ്രാ​ഞ്ചി​ൽ സി.​ഡി.​എ​സ്.​ഇ ഒ​ഴി​വു​ക​ളി​ൽ 10 ശ​ത​മാ​ന​ത്തി​ലും നി​യ​മ​നം ല​ഭി​ക്കും.

ഫ്ലൈ​യി​ങ് ബ്രാ​ഞ്ചി​ൽ 14 വ​ർ​ഷ​വും ഗ്രൗ​ണ്ട് ഡ്യൂ​ട്ടി (ടെ​ക്നി​ക്ക​ൽ, നോ​ൺ ടെ​ക്നി​ക്ക​ൽ) ബ്രാ​ഞ്ചി​ൽ 10-14 വ​ർ​ഷ​വും ഷോ​ർ​ട്ട് സ​ർ​വി​സ് ക​മീ​ഷ​ൻ​ഡ് ഓ​ഫി​സ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കാം. ഈ ​കാ​ല​യ​ള​വി​ൽ പെ​ൻ​ഷ​ന് അ​ർ​ഹ​ത​യി​ല്ല. തു​ട​ർ​ന്ന് ല​ഭ്യ​മാ​യ ഒ​ഴി​വു​ക​ളി​ൽ അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് സ്ഥി​രം ക​മീ​ഷ​ൻ​ഡ് ഓ​ഫി​സ​റാ​യി നി​യ​മ​നം ല​ഭി​ക്കു​ം. ഫ്ലൈ​യി​ങ് ഓ​ഫി​സ​റായി 56,100-1,77,500 രൂ​പ ശ​മ്പ​ള നി​ര​ക്കി​ലാ​ണ് നി​യ​മി​ക്കു​ക. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഹൈ​ദ​രാ​ബാ​ദി​ലെ എ​യ​ർ​ഫോ​ഴ്സ് അ​ക്കാ​ദ​മി​യി​ൽ 2026 ജ​നു​വ​രി മു​ത​ൽ 52-62 ആ​ഴ്ച​ത്തെ പ​രി​ശീ​ല​നം ന​ൽ​കും. പ​രി​ശീ​ല​ന​കാ​ലത്ത് ഫ്ലൈ​റ്റ് കാ​ഡ​റ്റു​ക​ൾ​ക്ക് പ്ര​തി​മാ​സം 56,100 രൂ​പ സ്റ്റൈ​പ​ൻ​ഡ് ലഭിക്കും.

അപേക്ഷ നൽകാനുള്ള അവസാന തീയതി ഡി​സം​ബ​ർ 31ആണ്. പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ  https://afcat/cdac.in, https://careerindianairforce.cdac.in വെ​ബ്സൈ​റ്റു​ക​ളി​ൽ ലഭ്യമാണ്. 

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...