തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. ഈ വർഷം 77.97% മാണ് വിജയം. മന്ത്രി എൻ.ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം 77.81 ശതമാനമായിരുന്നു വിജയം. ഈ വർഷം വിജയ ശതമാനം നേരിയ തോതിൽ ഉയർന്നു. 2,90,398 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർ 30561പേർ. കഴിഞ്ഞ വർഷം 30145 പേർക്കാണ് ഫുൾ എ പ്ലസ് ലഭിച്ചത്. 1200 ൽ 1200 മാർക്ക് നേടിയവരുടെ എണ്ണം 60. വിജയശതമാനം ഏറ്റവും കൂടിയ ജില്ല ഇടുക്കി (84.64%). വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല കാസർഗോഡ് (71.72%). 100 % വിജയം നേടിയ സ്‌കൂളുകളുടെ എണ്ണം 76 ആണ്.
കഴിഞ്ഞ വർഷം 57 സ്കൂളുകൾ.
പെൺകുട്ടികളാണ് വിജയ ശതമാനത്തിൽ മുന്നിൽ. പ്രഖ്യാപനത്തിന് പിന്നാലെ ഔദ്യോഗിക വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാൻ കഴിയും. ഈ വർഷം ഹയർസെക്കൻഡറി വിഭാഗത്തിൽ 4.52 ലക്ഷം വിദ്യാർഥികളും, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 26,826 വിദ്യാർഥികളുമാണ് പരീക്ഷ എഴുതിയത്. 3.30ഓടെ താഴെ കാണുന്ന വെബ്സൈറ്റുകളിലൂടെ വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. സേ പരീക്ഷകൾ ജൂൺ 29മുതൽ ജൂലൈ 3വരെ നടക്കും. ഉത്തരക്കടലാസ്സുകളുടെ പുനർ മൂല്യനിർണ്ണയത്തിനുള്ള അപേക്ഷ ജൂൺ 3 വരെ നൽകാം.
https://results.hse.kerala.gov.in/results








