പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം 

May 24, 2026 at 4:55 am

Follow us on

തിരുവനന്തപുരം: സംസ്ഥാനത്ത് താൽകാലിക അധ്യാപക നിയമന നടപടികൾ കർശനമാക്കി വിദ്യാഭ്യാസ വകുപ്പ്. ഹൈസ്കൂൾ വരെയുള്ള ക്ലാസുകളിലെ  താൽക്കാലിക അധ്യാപക നിയമനത്തിനും ഇനിമുതൽ  കെ-ടെറ്റ് നിർബന്ധമാക്കി. താൽക്കാലിക നിയമനങ്ങളിൽ 1:1 എന്ന അനുപാതത്തിൽ രണ്ടാമത്തെ ഒഴിവ് പട്ടിക വിഭാഗങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും ക്രമം അനുസരിച്ചു നൽകണമെന്നും നിർദേശമുണ്ട്. സംവരണ ഒഴിവിൽ അർഹരായ അപേക്ഷകരില്ലെങ്കിൽ മാത്രം പൊതുവിഭാഗത്തിൽ നിന്നു നിയമനം നടത്താം. ഇതിനു പകരം തൊട്ടടുത്ത ഒഴിവ് സംവരണമാക്കണമെന്നും ഉത്തരവിലുണ്ട്. സംവരണം പാലിച്ചു എന്ന്  വിദ്യാഭ്യാസ ഓഫിസർമാർ സ്കൂൾ പരിശോധനയിൽ ഉറപ്പാക്കണം. അധ്യാപക യോഗ്യതാപരീക്ഷയായ  കെ -ടെറ്റ് എല്ലാ അധ്യാപകരും  പാസാകണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി. 2026 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകളിൽ നിർദേശിച്ചിരിക്കുന്ന പൂർണ യോഗ്യതയുള്ളവരെ മാത്രമേ താൽക്കാലിക അധ്യാപകരായി നിയമിക്കാവൂവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിലുണ്ട്. താൽക്കാലിക നിയമനത്തിനുള്ള അഭിമുഖത്തിൽ അതാത്  തദ്ദേശ സ്ഥാപനത്തിലെ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്റെ  അല്ലെങ്കിൽ അവരുടെ പ്രതിനിധി വേണമെന്നും ഉത്തരവിലുണ്ട്.

Follow us on

Related News