പ്രധാന വാർത്തകൾ
മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർസിബിഎസ്ഇ 10,12 ക്ലാസ്  ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചുഎസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം വന്നു: വെബ്സൈറ്റുകൾ സജ്ജീവമായി2026ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു: വിശദമായി അറിയാംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകൾ ഈ വർഷം പലവിധംപ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രിപിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതിLSS, USS സർട്ടിഫിക്കേറ്റുകൾ ഇനി സ്കൂളിൽ ഡൗൺലോഡ് ചെയ്യാംഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി 2026 പരീക്ഷാ ടൈം ടേബിൾഎസ്എസ്എൽസി പരീക്ഷ മാർച്ച്‌ 5മുതൽ: ഫലം മേയ് 8ന്

ഇന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്റിൽ പിഎച്ച്ഡി പ്രവേശനം: അപേക്ഷ ജനുവരി 31വരെ 

Dec 4, 2024 at 1:55 pm

Follow us on

തിരുവനന്തപുരം: കോഴിക്കോട് ഇന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്റ് (IIM)ൽ  2025 വ​ർ​ഷ​ത്തെ പി​എ​ച്ച്ഡി പ്രവേ​ശ​ന​ത്തി​ന് ഇപ്പോൾ അപേക്ഷിക്കാം. അ​ക്കൗ​ണ്ടി​ങ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ, എക്ക​ണോ​മി​ക്സ്, ഫി​നാ​ൻ​സ്, ഹ്യൂ​മാ​നി​റ്റീ​സ് ആ​ൻ​ഡ് ലി​ബ​റ​ൽ ആ​ർ​ട്സ് ഇ​ൻ മാ​നേ​ജ്മെ​ന്റ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം​സ്, മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ്മെ​ന്റ്, ഓ​ർ​ഗ​നൈ​സേ​ഷ​ണ​ൽ ബി​ഹേ​വി​യ​ർ ആ​ൻ​ഡ് ഹ്യൂ​മ​ൻ റി​സോ​ഴ്സ​സ്, ക്വാ​ണ്ടി​റ്റേ​റ്റി​വ് മെ​ത്തേ​ഡ്സ് ആ​ൻ​ഡ് ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ്മെ​ന്റ്, സ്ട്രാ​റ്റ​ജി​ക് മാ​നേ​ജ്മെ​ന്റ് സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ളിലാണ് പ്രവേശനം

ഏ​തെ​ങ്കി​ലും വി​ഷ​യ​​ത്തി​ൽ 50 ശതമാനത്തിൽ കു​റ​യാ​തെ ബി​രു​ദാ​ന​ന്ത​ര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ  50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദ​വും സി.​എ/​ഐ.​സി.​ഡ​ബ്ല്യൂ.​എ/​സി.​എ​സ് പ്ര​ഫ​ഷ​ന​ൽ യോ​ഗ്യ​ത​യും അ​ല്ലെ​ങ്കി​ൽ മൊ​ത്തം 75 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നാ​ലു വ​ർ​ഷ​ത്തെ ബാ​ച്ചി​ലേ​ഴ്സ് ബി​രു​ദ​മു​ള്ള​വർക്കും അവസരമുണ്ട്. യോ​ഗ്യതാ പ​രീ​ക്ഷ​യി​ൽ പ​ട്ടി​ക ജാ​തി/​വ​ർ​ഗം/​ഭി​ന്ന​ശേ​ഷി/​ഒ.​ബി.​സി- നോ​ൺ ക്രീ​മി​ലെ​യ​ർ/​ഇ.​ഡ​ബ്ല്യു.​എ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​ർ​ക്ക് അ​ഞ്ചു​ശ​ത​മാ​നം മാ​ർ​ക്കി​ള​വ് ല​ഭി​ക്കും. അ​വ​സാ​ന​വ​ർ​ഷ യോ​ഗ്യ​താ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും. 2025 ജൂ​ൺ 30ന​കം യോ​ഗ്യ​ത തെ​ളി​യി​ക്ക​ണം. പ്രാ​യ​പ​രി​ധി​യി​ല്ല. ഫെ​ലോ​ഷി​പ്/​ഗ്രാ​ന്റ്: പ്ര​വേ​ശ​നം നേ​ടു​ന്ന​വ​ർ​ക്ക് ആ​ദ്യ​വ​ർ​ഷം പ്ര​തി​മാ​സം 42,000 രൂ​പ​യും ര​ണ്ടാം​വ​ർ​ഷം പ്ര​തി​മാ​സം 45,000 രൂ​പ​യും തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ 50,000 രൂ​പ​യു​മാ​ണ് ഫെ​ലോ​ഷി​പ്/​സ്റ്റൈ​പ​ൻ​ഡ്. പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന​വ​രെ ട്യൂ​ഷ​ൻ ഫീ​സി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കും. നാ​ലു​വ​ർ​ഷ​ത്തേ​ക്ക് വാ​ർ​ഷി​ക ക​ണ്ടി​ൻ​ജ​ൻ​സി ഗ്രാ​ന്റാ​യി 1,20,000 രൂ​പ​യും മ​റ്റു നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ന്ന​താ​ണ്. കാ​മ്പ​സി​നു​ള്ളി​ൽ മി​ക​ച്ച താ​മ​സ​സൗ​ക​ര്യ​മു​ണ്ട്.

ഒരു സ്​​പെ​ഷ​ലൈ​സേ​ഷ​ൻ അപേക്ഷ ഫീസ് 1000 രൂ​പ. ര​ണ്ട് സ്​​പെ​ഷ​ലൈ​സേ​ഷ​ൻ 1500 രൂ​പ. ജ​നു​വ​രി 31 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ http://iimk.ac.in/dpm വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

Follow us on

Related News

മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ

മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ

തേഞ്ഞിപ്പലം:വൈജ്ഞാനിക മേഖലയിൽ ആദ്യമായി മലയാളഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി...