പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എട്ടാം ക്ലാസ് വാർഷിക പരീക്ഷ: പ്രധാന വിവരങ്ങൾ ഇതാ

Mar 3, 2026 at 12:41 pm

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ എട്ടാം ക്ലാസ് വാർഷിക പരീക്ഷകൾ മാർച്ച്‌ 6മുതൽ ആരംഭിക്കും. മാർച്ച്‌ 31നാണ് പരീക്ഷ അവസാനിക്കുക. എട്ടാം ക്ലാസ് പരീക്ഷയുടെ ടൈം ടേബിളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ടൈം ടേബിൾ താഴെ നൽകുന്നുണ്ട്. ഈ വർഷം എട്ടാം ക്ലാസിൽ അടക്കം 30ശതമാനം മിനിമം മാർക്ക് നിർബന്ധമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മിനിമം മാർക്ക് ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ഏപ്രിൽ മാസത്തിൽ ആ വിഷയങ്ങൾക്ക് സ്പെഷ്യൽ ക്ലാസുകളും തുടർന്ന് മെയ് മാസത്തിൽ സേ പരീക്ഷയും നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മാർച്ച് 6മുതൽ ആരംഭിക്കുന്ന പൊതുപരീക്ഷയിൽ എല്ലാ വിദ്യാർത്ഥികളും മികച്ച മാർക്ക് നേടാൻ ശ്രമിക്കുക. സേ പരീക്ഷ ഒഴിവാക്കുക.

വാർഷിക പരീക്ഷാ ടൈംടേബിൾ 2025-26

ക്ലാസ്: 8 (Revised)

തീയതിദിവസംസമയംവിഷയം
06.03.2026വെള്ളി2.00 pm – 3.45 pmഒന്നാം ഭാഷ – പേപ്പർ 1
10.03.2026ചൊവ്വ1.30 pm – 3.15 pmഒന്നാം ഭാഷ – പേപ്പർ 2
12.03.2026വ്യാഴം1.30 pm – 3.15 pmഇംഗ്ലീഷ്
17.03.2026ചൊവ്വ1.30 pm – 3.45 pmഅടിസ്ഥാന ശാസ്ത്രം
19.03.2026വ്യാഴം1.30 pm – 3.15 pmഗണിതം
24.03.2026ചൊവ്വ1.30 pm – 3.15 pmഹിന്ദി
26.03.2026വ്യാഴം1.30 pm – 4.15 pmകലാ കായിക പ്രവൃത്തി പരിചയം
31.03.2026ചൊവ്വ10.00 am – 11.45 amസാമൂഹ്യ ശാസ്ത്രം

വിദ്യാർത്ഥികൾ ശ്രദ്ധിക്കാൻ:

  • അവസാന പരീക്ഷ: മാർച്ച് 31ലെ സാമൂഹ്യ ശാസ്ത്രം പരീക്ഷ രാവിലെ 10 മണിക്കാണ് ആരംഭിക്കുന്നത്. മറ്റ് പരീക്ഷകളെല്ലാം ഉച്ചയ്ക്കാണ്.
  • സമയം ശ്രദ്ധിക്കുക: പരീക്ഷ തുടങ്ങുന്നതിന് 15 മിനിറ്റ് മുൻപെങ്കിലും ഹാളിൽ പ്രവേശിക്കാൻ ശ്രദ്ധിക്കുക.

Follow us on

Related News