തിരുവനന്തപുരം: ഇന്ത്യൻ എയർഫോഴ്സിൽ വിവിധ ബ്രാഞ്ചുകളിലെ കമ്മീഷൻഡ് ഓഫിസർ നിയമനത്തിന് അവസരം. വിവിധ ബ്രാഞ്ചുകളിലായി 336 ഒഴിവുകളുണ്ട്. 2026 ജനുവരിയിലാരംഭിക്കുന്ന ഫ്ലൈയിങ് ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിലൂടെയും എൻസിസി സ്പെഷൽ എൻട്രിയിലൂടെയുമാണ് പ്രവേശനം. വിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം.
- ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ്എസ്എല്‍സി ഫലം തടഞ്ഞു: പ്രതികളെ 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു
- സ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി
- എസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയം
- എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായി
- സ്കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻ
ഫ്ലൈയിങ് -പുരുഷന്മാർ 21, വനിതകൾ -ഒമ്പത്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) എയ്റോണോട്ടിക്കൽ എൻജിനീയർ, ഇലക്ട്രോണിക്സ്: പുരുഷന്മാർ 95, വനിതകൾ 27, മെക്കാനിക്കൽ 53-14, ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) വെപ്പൺ സിസ്റ്റംസ് ബ്രാഞ്ച്- 14-3, അഡ്മിനിസ്ട്രേഷൻ -42-11, ലോജിസ്റ്റിക്സ്- 13-3, അക്കൗണ്ട്സ്- 11-2, എജുക്കേഷൻ- 7-2, മെറ്റിയോറോളജി- 7-2, എൻ.സി.സി സ്പെഷൽ എൻട്രി വഴി ഫ്ലൈയിങ് ബ്രാഞ്ചിൽ സി.ഡി.എസ്.ഇ ഒഴിവുകളിൽ 10 ശതമാനത്തിലും നിയമനം ലഭിക്കും.
ഫ്ലൈയിങ് ബ്രാഞ്ചിൽ 14 വർഷവും ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചിൽ 10-14 വർഷവും ഷോർട്ട് സർവിസ് കമീഷൻഡ് ഓഫിസറായി സേവനമനുഷ്ഠിക്കാം. ഈ കാലയളവിൽ പെൻഷന് അർഹതയില്ല. തുടർന്ന് ലഭ്യമായ ഒഴിവുകളിൽ അർഹതയുള്ളവർക്ക് സ്ഥിരം കമീഷൻഡ് ഓഫിസറായി നിയമനം ലഭിക്കും. ഫ്ലൈയിങ് ഓഫിസറായി 56,100-1,77,500 രൂപ ശമ്പള നിരക്കിലാണ് നിയമിക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമിയിൽ 2026 ജനുവരി മുതൽ 52-62 ആഴ്ചത്തെ പരിശീലനം നൽകും. പരിശീലനകാലത്ത് ഫ്ലൈറ്റ് കാഡറ്റുകൾക്ക് പ്രതിമാസം 56,100 രൂപ സ്റ്റൈപൻഡ് ലഭിക്കും.
അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 31ആണ്. പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ https://afcat/cdac.in, https://careerindianairforce.cdac.in വെബ്സൈറ്റുകളിൽ ലഭ്യമാണ്.