തിരുവനന്തപുരം:വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനയാണ് ജനകീയ പങ്കാളിത്തത്തോടെ ‘സബ്ജക്ട് മിനിമം’ പദ്ധതി നടപ്പിലാക്കിയതെന്ന് മന്ത്രി വി.ശിവൻകുട്ടി.
2024-25 വർഷം എട്ടാം ക്ലാസ്സിലും, 2025-26 വർഷം അഞ്ച്, ആറ്, ഏഴ്,ഒൻപത് ക്ലാസുകളിലും ഇത് നടപ്പിലാക്കി. അടുത്ത (2026-27) അധ്യയന വർഷത്തോടെ 8, 9, 10 ക്ലാസുകളിലെ പൊതുപരീക്ഷകളിൽ ഇത് പൂർണ്ണമായി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 30% മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ നൽകും. ഇത്തരത്തിൽ പരീക്ഷകളിൽ പരാജയപ്പെടുന്ന വിഷയങ്ങൾക്ക് സ്പെഷ്യൽ ക്ലാസ് നടത്തി അത് വിഷയങ്ങളിൽ പ്രത്യേക പരീക്ഷയും നടത്തുന്നുണ്ട്. മിനിമം മാർക്ക് നിർബന്ധമാക്കി, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്.
- എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയം
- എസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ
- ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി
- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും
- നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ










