തിരുവനന്തപുരം: ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കാൻ സാധ്യത. ഇന്ന് വൈകിട്ട് ഫലം പ്രസിദ്ധീകരിക്കുമെന്ന് വിവരം ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. നാളെ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന അനൗദ്യോഗിക വിവരം.
വിദ്യാർത്ഥികൾക്ക് http://results.cbse.nic.in, http://cbse.gov.in എന്ന വെബ്സൈറ്റുകൾ വഴി ഫലം അറിയാം.കൂടാതെ DigiLocker (ഡിജിലോക്കർ), UMANG (ഉമാംഗ്) മൊബൈൽ ആപ്പുകൾ വഴിയും ഫലം അറിയാം. റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ നൽകി ഫലം അറിയാം. വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്കൂളിൽ നിന്ന് ലഭിച്ച ആക്സസ് കോഡ് ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് മുൻകൂട്ടി ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. ഇതിലൂടെ മാർക്ക് ലിസ്റ്റും മൈഗ്രേഷൻ സർട്ടിഫിക്കറ്റും ഡിജിറ്റലായി ഡൗൺലോഡ് ചെയ്യാൻ കഴിയും.
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾ
തിരുവനന്തപുരം:2026-27 അധ്യയന വർഷത്തെപ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് 2026 ജൂൺ...







