തിരുവനന്തപുരം: NEET-UG പുന:പരീക്ഷയുടെ സമയക്രമം ഒരാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് NEET-UG പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് പുന:പരീക്ഷയുടെ നടപടിക്രമങ്ങളിലേക്ക് എൻടിഎ കടക്കുന്നത്. പരീക്ഷാ നടത്തിപ്പിലുണ്ടായ വീഴ്ചയുടെ ഉത്തരവാദിത്തം എൻടിഎ ഏറ്റെടുക്കുന്നതായും അടുത്ത 7 മുതൽ 10 ദിവസത്തിനുള്ളിൽ പുന:പരീക്ഷയ്ക്കുള്ള വിശദമായ സമയക്രമം പ്രഖ്യാപിക്കുമെന്നും എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിങ് പറഞ്ഞു.
പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ സിബിഐ സമഗ്രമായ അന്വേഷണത്തിന് കേന്ദ്ര സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. പ്രധാന തീരുമാനങ്ങൾ ഇങ്ങനെ; പുന:പരീക്ഷയുടെ പൂർണ്ണമായ സമയക്രമം അടുത്ത 7മുതൽ 10വരെയുള്ള ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും. പുന:പരീക്ഷയ്ക്ക് വിദ്യാർത്ഥികളിൽ നിന്ന് അധിക ഫീസ് ഈടാക്കില്ല. കഴിഞ്ഞ പരീക്ഷയുടെ ഫീസ് തിരിച്ചു നൽകും. മെയ് 3ന് രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി നടന്ന പരീക്ഷയിൽ 23 ലക്ഷം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ഈ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കി NTA ഉത്തരവിറക്കിയത്








