തിരുവനന്തപുരം: കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM)ൽ 2025 വർഷത്തെ പിഎച്ച്ഡി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അക്കൗണ്ടിങ് ആൻഡ് കൺട്രോൾ, എക്കണോമിക്സ്, ഫിനാൻസ്, ഹ്യൂമാനിറ്റീസ് ആൻഡ് ലിബറൽ ആർട്സ് ഇൻ മാനേജ്മെന്റ്, ഇൻഫർമേഷൻ സിസ്റ്റംസ്, മാർക്കറ്റിങ് മാനേജ്മെന്റ്, ഓർഗനൈസേഷണൽ ബിഹേവിയർ ആൻഡ് ഹ്യൂമൻ റിസോഴ്സസ്, ക്വാണ്ടിറ്റേറ്റിവ് മെത്തേഡ്സ് ആൻഡ് ഓപറേഷൻസ് മാനേജ്മെന്റ്, സ്ട്രാറ്റജിക് മാനേജ്മെന്റ് സ്പെഷലൈസേഷനുകളിലാണ് പ്രവേശനം
- ഉന്നത വിദ്യാഭ്യാസം
- ഉന്നതവിദ്യാഭ്യാസം : കോഴ്സുകളും കോളജുകളും
- കല – കായികം
- കിഡ്സ് കോർണർ
- ഗണിതം
- തൊഴിൽ രംഗം
- പൊതുവൃത്താന്തം
- പ്രധാന വാർത്തകൾ
- വാർത്താ ചിത്രങ്ങൾ
- വിദ്യാരംഗം
- സയൻസ്
- സർക്കാർ ഉത്തരവുകൾ
- സ്കൂൾ അറിയിപ്പുകൾ
- സ്കൂൾ എഡിഷൻ
- സ്കോളർഷിപ്പുകൾ
ഏതെങ്കിലും വിഷയത്തിൽ 50 ശതമാനത്തിൽ കുറയാതെ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ ബിരുദവും സി.എ/ഐ.സി.ഡബ്ല്യൂ.എ/സി.എസ് പ്രഫഷനൽ യോഗ്യതയും അല്ലെങ്കിൽ മൊത്തം 75 ശതമാനം മാർക്കിൽ കുറയാതെ നാലു വർഷത്തെ ബാച്ചിലേഴ്സ് ബിരുദമുള്ളവർക്കും അവസരമുണ്ട്. യോഗ്യതാ പരീക്ഷയിൽ പട്ടിക ജാതി/വർഗം/ഭിന്നശേഷി/ഒ.ബി.സി- നോൺ ക്രീമിലെയർ/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽ പെടുന്നവർക്ക് അഞ്ചുശതമാനം മാർക്കിളവ് ലഭിക്കും. അവസാനവർഷ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 2025 ജൂൺ 30നകം യോഗ്യത തെളിയിക്കണം. പ്രായപരിധിയില്ല. ഫെലോഷിപ്/ഗ്രാന്റ്: പ്രവേശനം നേടുന്നവർക്ക് ആദ്യവർഷം പ്രതിമാസം 42,000 രൂപയും രണ്ടാംവർഷം പ്രതിമാസം 45,000 രൂപയും തുടർന്നുള്ള വർഷങ്ങളിൽ 50,000 രൂപയുമാണ് ഫെലോഷിപ്/സ്റ്റൈപൻഡ്. പഠനത്തിൽ മികവ് പുലർത്തുന്നവരെ ട്യൂഷൻ ഫീസിൽനിന്ന് ഒഴിവാക്കും. നാലുവർഷത്തേക്ക് വാർഷിക കണ്ടിൻജൻസി ഗ്രാന്റായി 1,20,000 രൂപയും മറ്റു നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. കാമ്പസിനുള്ളിൽ മികച്ച താമസസൗകര്യമുണ്ട്.
ഒരു സ്പെഷലൈസേഷൻ അപേക്ഷ ഫീസ് 1000 രൂപ. രണ്ട് സ്പെഷലൈസേഷൻ 1500 രൂപ. ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം. സെലക്ഷൻ നടപടികൾ http://iimk.ac.in/dpm വെബ്സൈറ്റിൽ ലഭ്യമാണ്.
- കൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ2000ൽ പരം അപ്രന്റീസ് ഒഴിവുകൾ
- എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക അനുവദിച്ചു: പുതുതായി രേഖകൾ സമർപ്പിച്ചവർക്ക് തുക ഉടൻ
- ഹൈക്കോടതിയിൽ നിന്നുണ്ടായത് ആത്മബലം നൽകുന്ന ഉത്തരവെന്ന് അധ്യാപക സമൂഹം
- ഭിന്നശേഷി നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് സമാന കേസുകൾക്കെല്ലാം ബാധകമാക്കി ഉത്തരവിറക്കണം: എഎച്ച്എസ്ടിഎ
- ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം: ഓൺലൈൻ അപേക്ഷ ഇന്നുമുതൽ