തേഞ്ഞിപ്പലം:കാലിക്കറ്റ് സർവക ലാശാലയുടെ 4 വർഷ ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറ്റത്തിന് അവസരം. ഇന്റർ കോളജ് മേജർ മാറ്റത്തിന് ഏകജാലക സംവിധാനം വഴി അപേക്ഷ നൽകാം. മേജർ കോഴ്സ് നിലനിർത്തി കോളജ് ട്രാൻസ്‌ഫറിനും അവസരമുണ്ട്. അപേക്ഷ സമർപ്പിക്കാൻ ജൂലൈ 2ന് വൈകിട്ട് 5വരെ സമയം അനുവദിച്ചു. ഓട്ടോണമസ് കോളജ് വിദ്യാർഥികൾക്കും കോളജ്, മേജർ മാറ്റങ്ങൾക്ക് അപേക്ഷിക്കാം. https://admission.uoc.ac.in വഴിയാണ് അപേക്ഷ നൽകേണ്ടത്. സർവകലാശാലയ്ക്ക് കീഴിലെ
വിവിധ കോളജുകളിലായി 3-ാം സെമസ്റ്ററിൽ 29,988 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹഹചര്യത്തിലാണ് കോളജ് മാറ്റത്തിന് ആപേക്ഷ ക്ഷണിച്ചത്.
നേരത്തെ, വിദ്യാർത്ഥി പഠിക്കുന്ന കോളജിലേയും ചേരാനാഗ്രഹിക്കുന്ന കോളജിലേയും പ്രിൻസിപ്പൽമാർ സമ്മതപത്രം നൽകി യാൽ മാത്രമേ കോളജ് മാറ്റം ലഭിച്ചിരുന്നുള്ളൂ.