തിരുവനന്തപുരം: ഇന്തോ-ടിബറ്റന് അതിര്ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില് ടെലി കമ്മ്യൂണിക്കേഷന് വിഭാഗത്തില് വിവിധ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സബ് ഇന്സ്പെക്ടര്, ഹെഡ് കോണ്സ്റ്റബിള്, കോണ്സ്റ്റബിള് തസ്തികകളിലാണ് താത്കാലിക നിയമനം. പുരുഷന്മാര്ക്കും, വനിതകള്ക്കും അപേക്ഷിക്കാം.
സബ് ഇന്സ്പെക്ടര് (ടെലികമ്മ്യൂണിക്കേഷന്) തസ്തികയിൽ ആകെ 92 ഒഴിവുകള് ഉണ്ട്. സ്ത്രീകള്ക്ക് 14 ഒഴിവും, പുരുഷന്മാര്ക്ക് 78 ഒഴിവുമാണ് ഉള്ളത്. ഹെഡ് കോണ്സ്റ്റബിള് (ടെലികമ്മ്യൂണിക്കേഷന്) തസ്തികയിൽ ആകെ 383 ഒഴിവുകളാണുള്ളത്. അതില് പുരഷന്മാര്ക്ക് 325 ഒഴിവും, വനിതകള്ക്ക് 58 ഒഴിവുമുണ്ട്. കോണ്സ്റ്റബിള് (ടെലികമ്മ്യൂണിക്കേഷന്) തസ്തികയിൽ ആകെ 51 ഒഴിവ് ഉണ്ട്. അതില് പുരുഷന്മാര്ക്ക് 44 ഒഴിവും, സ്ത്രീകള്ക്ക് 7 ഒഴിവുമുണ്ട്. സബ് ഇന്സ്പെക്ടര് തസ്തികയിൽ 18 മുതല് 25 വയസ് വരെയാണ് പ്രായപരിധി. ഹെഡ് കോണ്സ്റ്റബിള് 18 മുതല് 25 വയസ് വരെ. കോണ്സ്റ്റബിള് തസ്തികയിലേക്ക് 18 മുതല് 23 വയസ് വരെയാണ് പ്രായം. (സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും)
സബ് ഇന്സ്പെക്ടര് തസ്തികയിൽ 35,000 രൂപമുതല് 1,12,400 രൂപ വരെയാണ് ശമ്പളം. ഹെഡ് കോണ്സ്റ്റബിള് തസ്തിയിൽ 25,500 രൂപ മുതല് 81,100 രൂപ വരെ. കോണ്സ്റ്റബിള് തസ്തികയിൽ 21,700 രൂപമുതല് 69,100 രൂപവരെ.
- ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻ
- സാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾ
- എസ്എസ്എൽസിക്കാർക്ക് ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് നിയമനം: അപേക്ഷ 28വരെ
- എൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ: ഉന്നത വിദ്യാഭ്യാസ വാർത്തകൾ
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ നിയമനം: ആകെ 120ഒഴിവുകൾ
സബ് ഇന്സ്പെക്ടര് തസ്തികയില് 200 രൂപയും, ഹെഡ്കോണ്സ്റ്റബിള് കോണ്സ്റ്റബിള് തസ്തികകളില് 100 രൂപയും അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, വനിതകള്ക്ക് ഫീസില്ല. അപേക്ഷ നല്കേണ്ട അവസാന തീയതി ഡിസംബര് 14 ആണ്. കൂടുതല് വിവരങ്ങള്ക്ക് https://recruitment.itbpolice.nic.in/rect/index.php വെബ്സൈറ്റ് സന്ദര്ശിക്കുക.