പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾ

Feb 25, 2026 at 7:18 am

Follow us on

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ (2025-2026) ”സിഎം കിഡ്സ്” സ്കോളർഷിപ്പ് (പഴയ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ്) പരീക്ഷകൾ നാളെ നടക്കും. എൽപി പേപ്പർ -I രാവിലെ 10.00 മുതൽ 12.00 മണി വരെയാണ് നടത്തുക. പേപ്പർ-II പരീക്ഷ ഉച്ചക്ക് 1.30 മുതൽ 3.30 വരെ. യുപി പരീക്ഷയും നാളെയാണ് നടക്കുക. യുപി പേപ്പർ-I രാവിലെ 10.00 മുതൽ 12.00വരെയും പേപ്പർ-II ഉച്ചക്ക് 1.30 മുതൽ 9.30 മണി വരെയും നടത്തും. രാവിലെ 10.00 മുതൽ 10.15 വരെയും ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 1.45 വരെയും കൂൾ ഓഫ് ടൈം ആണ്. ഈ സമയത്ത് ഉത്തരങ്ങൾ രേഖപ്പെടുത്താൻ പാടില്ല. ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കാനുള്ള സമയമാണ്. ആ സമയത്ത് ഉത്തരങ്ങൾ കണ്ടെത്തി മനസ്സിൽ സൂക്ഷിക്കണം. ഉത്തരം രേഖപ്പെടുത്തുന്നതിനു മുൻപ് ചോദ്യ ബുക്ലെറ്റിന്റെ ഒന്നാം പേജിലു ള്ള നിർദേശങ്ങൾ ശ്രദ്ധിച്ച് വായിക്ക ണം. റജിസ്റ്റ‌ർ നമ്പർ അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തണം.

50 സ്കോറുള്ള പേപ്പർ 1ലെ മുഴുവൻ ചോദ്യങ്ങളും ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും. ചോദ്യപേപ്പറിലെ ഓരോ ചോദ്യത്തിനും താഴെ 4 ഉത്തരങ്ങൾ (ചോയ്‌സ്) വീതം നൽകിയിരിക്കും. അവയിൽ നിന്ന് ഏറ്റവും ശരിയായ ഉത്തരം കണ്ടെത്തി അതിനു നേരെയുമുള്ള ചതുരത്തിൽ ടിക് ചെയ്യണം. ഒരു ചോദ്യത്തിന് ഒരു സ്കോർ വീതം. തെറ്റായ ഉത്തര ങ്ങൾക്കു നെഗറ്റീവ് മാർക്ക് ഇല്ല. ഒന്നുമുതൽ 10വരെയുള്ള ചോദ്യങ്ങൾ ഒന്നാം ഭാഷ(മലയാളം/കന്നഡ/തമിഴ്) യിൽ നിന്നുള്ളതും 11 മുതൽ 20 വരെ യുള്ള ചോദ്യങ്ങൾ ഇംഗ്ലിഷും 21 മു തൽ 30 വരെ ഗണിതവും 31 മുതൽ 40 വരെ പരിസര പഠനവും 41 മുതൽ 50 വരെ പൊതുവിജ്ഞാനവുമായിരിക്കും. പേപ്പർ II വിൽ ഓരോ ചോദ്യത്തിനും വിശദമായി ഉത്തരമെഴുതണം. ചോദ്യ പേപ്പറിൽ ആറു ചോദ്യങ്ങൾ ഉണ്ടായിരിക്കും. ഓരോ ചോദ്യത്തിനും 5 സ്കോർ വീതമാണ്. ആകെ 30 സ്കോർ. ഓരോ ചോദ്യത്തിനും തൊട്ടുതാഴെ ഉത്തരമെഴുതാൻ ആവശ്യമായ സ്ഥലമുണ്ടായിരിക്കും. ഇത്തവണ 100 ചോദ്യങ്ങൾ ഉണ്ടാകും. 50 സ്കോർ വീതമുള്ള രണ്ട് പേപ്പറുകൾ ആണ്. എല്ലാ ചോദ്യങ്ങളും ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിൽ. ചോദ്യങ്ങൾക്കെല്ലാം നിർബന്ധമായും ഉത്തരം രേഖപ്പെടുത്തണം.
OMR ഷീറ്റിലാണ് ഉത്തരങ്ങൾ ബബിൾ ചെയ്യേണ്ടത്. ഒരിക്കൽ ബബിൾ ചെയ്ത ഉത്തരം വൈറ്റ്നറോ മറ്റേതെ ങ്കിലും ഫ്ലൂയിഡോ ഉപയോഗിച്ച് മാ യ്ച്ചുകളയാൻ അനുവാദമില്ല. എല്ലാ വിദ്യാർത്ഥികൾക്കും ‘സ്കൂൾ വാർത്ത’ യുടെ വിജയാശംസകൾ.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...