തിരുവനന്തപുരം :സംസ്ഥാന സ്കൂൾ കലോത്സവത്തിലും സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലും എ ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനമായി 10000 രൂപ വീതം നൽകാൻ പട്ടികജാതി വികസന വകുപ്പ് തീരുമാനം . 2018 ഡിസംബറിൽ ആലപ്പുഴ വെച്ച് നടന്ന കലോത്സവത്തിലെ വിജയികൾക്കാണ് സമ്മാനം ലഭിക്കുക. 212 വിദ്യാർഥികൾ പ്രോത്സാഹന സമ്മാനത്തിന് അർഹരായിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളിൽ കലാവാസന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ കലാപ്രകടനങ്ങൾ പൊതുജനങ്ങൾക്കു കൂടി കാണാൻ പറ്റുന്ന തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചുകൊണ്ട് തുക വിതരണം ചെയ്യാനാണ് സർക്കാർ ഉദ്ദേശിച്ചത്. പക്ഷെ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഇത് സാധ്യമല്ലാത്തതിനാൽ കുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് തുക നൽകുക. ഇതിനായി 21,20,000 രൂപ സർക്കാർ പട്ടികജാതി വികസന വകുപ്പിന് അനുവദിച്ചു.
കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തും
തിരുവനന്തപുരം:ഒളിമ്പ്യാഡുകൾ ഉൾപ്പെടെയുള്ള ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ...