പ്രധാന വാർത്തകൾ
ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം: അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടുഎംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങിചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി

പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം

Jul 16, 2020 at 10:02 am

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ വിഭാഗത്തിലുള്ളവർക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന \’ലക്ഷ്യ\’ സ്‌കോളർഷിപ്പിനാണ് അപേക്ഷ ക്ഷണിച്ചത്. അംഗീകൃത സർവകലാശാലാ ബിരുദമാണ് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. നിലവിൽ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
ഇവർ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്ന സമയത്ത് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. പ്രായപരിധി: 2020 ആഗസ്റ്റ് ഒന്നിന് 20നും 36 നും ഇടയിലായിരിക്കണം.

\"\"

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം മണ്ണന്തലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസസ് എക്‌സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് സ്‌കോളർഷിപ്പിനായി വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്.
2020-21 വർഷത്തിൽ 30 പേർക്കാണ് സ്‌കോളർഷിപ്പ്. അഞ്ചു സീറ്റ് പട്ടികവർഗ വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്. സ്‌കോളർഷിപ്പ് ലഭിക്കുന്നവർക്ക് അവർ തിരഞ്ഞെടുക്കുന്ന മികച്ച സിവിൽ സർവീസ് പരീക്ഷാ പരിശീലന സ്ഥാപനങ്ങളിൽ ചേർന്ന് പഠിക്കുന്നതിന് ആനുകൂല്യങ്ങൾ ലഭിക്കും.

\"\"


സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാ സിലബസ് അടിസ്ഥാനമാക്കിയാണ് പ്രവേശന പരീക്ഷ നടത്തുന്നത്. ഒബ്ജക്ടീവ് മാതൃകയിൽ 100 മാർക്കിന്റെ 90 മിനിട്ട് ദൈർഘ്യമുള്ള പരീക്ഷയ്ക്ക് നെഗറ്റീവ് മാർക്ക് ബാധകമായിരിക്കും. പട്ടികജാതി വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെൻററുകളിൽ പ്രവേശന പരീക്ഷ നടത്തും.
കോവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്ന സർക്കാർ നിർദേശങ്ങളും മാനദണ്ഡങ്ങൾക്കും വിധേയമായിട്ടായിരിക്കും പ്രവേശന പരീക്ഷയുടെ നടത്തിപ്പ്.
ഐ.സി.എസ്.ഇ.റ്റി.എസിന്റെ വെബ്‌സൈറ്റായ www.icsets.org മുഖേന ഓൺലൈനായി മാത്രം ആഗസ്റ്റ് 15 ന് വൈകിട്ട് അഞ്ചിനുമുമ്പ് അപേക്ഷിക്കാം.
പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0471 2533272 എന്ന ഫോൺ നമ്പരിലോ, icsets@gmail.com എന്ന മെയിലിലോ ബന്ധപ്പെടാം. വെബ്‌സൈറ്റ്: icsets@gmail.com.

Follow us on

Related News