പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

മിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽ

Feb 1, 2026 at 4:00 pm

Follow us on

തിരുവനന്തപുരം: സ്കൂൾ രണ്ടാം പാദ പരീക്ഷയുടെ ഫലം പരിശോധിക്കുമ്പോൾ സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ലഭിച്ചത് ഹൈസ്കൂൾ ക്ലാസുകളിലെന്ന് മന്ത്രി വി. ശിവൻകുട്ടി. എല്ലാ വിഷയങ്ങളിലും ഇ ഗ്രേഡ് ലഭിച്ച കുട്ടികളുടെ എണ്ണത്തിൽ  കുട്ടികളുടെ പഠന നിലവാരം ഉയർത്തേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.  അഞ്ചാം ക്ലാസിൽ രണ്ടായിരത്തി ഒരുന്നൂറ്റി എൺപത്തിയേഴ് കുട്ടികളും, ആറാം ക്ലാസിൽ രണ്ടായിരത്തി നാനൂറ്റി അമ്പത്തിയൊന്ന് കുട്ടികളും, ഏഴാം ക്ലാസിൽ രണ്ടായിരത്തി ഒരുന്നൂറ്റി നാൽപ്പത്തിമൂന്ന് കുട്ടികളും എല്ലാ വിഷയങ്ങളിലും ഇ ഗ്രേഡ് ആണ് നേടിയിട്ടുള്ളത്.
ഉയർന്ന ക്ലാസുകളിലേക്ക് വരുമ്പോൾ ഈ എണ്ണത്തിൽ വർദ്ധനവ് കാണുന്നുണ്ട്. എട്ടാം ക്ലാസിൽ പതിനാലായിരത്തി നാനൂറ്റി പതിനെട്ട് കുട്ടികളും, ഒമ്പതാം ക്ലാസിൽ ആറായിരത്തി ഒരുന്നൂറ്റി അമ്പത്തിമൂന്ന് കുട്ടികളുമാണ് ഇ ഗ്രേഡ് പട്ടികയിലുള്ളത്.  ഈ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി മികച്ച നിലവാരത്തിലേക്ക് ഉയർത്താനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അഞ്ച് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിൽ ഇത്തവണ നമ്മൾ സബ്ജക്ട് മിനിമം നടപ്പിലാക്കിയിട്ടുണ്ട്. ഓരോ വിഷയത്തിനും കുറഞ്ഞത് 30 ശതമാനം മാർക്ക് ലഭിക്കാത്ത കുട്ടികൾക്ക് പ്രത്യേക പഠന പിന്തുണ നൽകും. ഇതൊരു തുടർ പ്രക്രിയയായിട്ടാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Follow us on

Related News