പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്

Apr 15, 2026 at 3:25 pm

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്ത് 93.70 ശതമാനമാണ് വിജയം. തിരുവനന്തപുരം മേഖല ഇന്ത്യയിൽ ഒന്നാം സ്ഥാനം നേടി.  പരീക്ഷ എഴുതിയ 24.71 ലക്ഷം പേരിൽ  23.16 ലക്ഷം പേർ പാസായി. കഴിഞ്ഞ വർഷം 93.66 ശതമാനമായിരുന്നു വിജയം. http://results.cbse.nic.in, http://cbse.gov.in,
http://results.digilocker.gov.in, http://umang.gov.in
ഔദ്യോഗിക സൈറ്റിൽനിന്ന്  പരീക്ഷാഫലം അറിയാം.ഇത്തവണ വിജയത്തിൽ 0.04 ശതമാനത്തിന്റെ വർധനവാണ് ഉള്ളത്. വിജയശതമാനത്തിൽ തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തി. 99.79 ശതമാനം വിജയമാണ് തിരുവനന്തപുരം നേടിയത്. 99.58 ശതമാനവുമായി 

വിജയവാഡ രണ്ടാം സ്ഥാനം നേടി.  85.32 ശതമാനവുമായി ചെന്നൈ മേഖല മൂന്നാം സ്ഥാനം നേടി. ആൺകുട്ടികളേക്കാൾ പെൺകുട്ടികളാണ് ഈ വർഷവും  മികവ് നേടിയത്. പെൺകുട്ടികൾ 94.99 ശതമാനം വിജയം നേടിയപ്പോൾ ആൺകുട്ടികൾ 92.69 ശതമാനം വിജയമാണ് നേടിയത്. 2.2 ലക്ഷം പേർ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി. 55,368 പേരാണ് 95 ശതമാനത്തിനു മുകളിൽ മാർക്കു നേടിയത്. 2.24 ശതമാനമാണിത്. 14,71,72 പേരാണ് കംപാർട്മെന്റ് പട്ടികയിൽ ഉൾപ്പെടുന്നത്. 

Follow us on

Related News