പ്രധാന വാർത്തകൾ
പ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം 

ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചാൽ ഒരു മാസത്തിനകം തസ്തിക നിർണ്ണയം: നിയമന നടപടികളും ഉടൻ

Feb 2, 2026 at 3:33 pm

Follow us on

                                                           

തിരുവനന്തപുരം: ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചാൽ ഒരു മാസത്തിനകം തസ്തിക നിർണ്ണയ നടപടികൾ പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ യുഐഡി അടിസ്ഥാനമാക്കിയുള്ള തസ്തിക നിർണ്ണയത്തിന്റെ  ഫയൽ ഇപ്പോൾ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. അംഗീകാരം ലഭിച്ചാലുടൻ ഉത്തരവ് പുറപ്പെടുവിക്കുകയും ഒരു മാസത്തിനകം തസ്തിക നിർണ്ണയ നടപടികൾ പൂർത്തിയാക്കുകയും ചെയ്യും. ഇതിലൂടെ ലഭ്യമാകുന്ന  ഒഴിവുകൾ ഉൾപ്പെടെയുള്ളവ ഉടൻ നികത്താൻ കഴിയുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിവിധ കോണുകളിൽ നിന്നുള്ള അഭ്യർത്ഥന കണക്കിലെടുത്ത്, ഇൻവാലിഡ് യു.ഐ.ഡി. ഉള്ള കുട്ടികളുടെ വിവരങ്ങൾ സമന്വയ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി 2025 ഓഗസ്റ്റ് 20 വരെ ദീർഘിപ്പിച്ചിരുന്നു. കൂടാതെ, എൻറോൾമെന്റ് ഐഡി (EID) മാത്രം ലഭ്യമായ കുട്ടികളെയും 14.07.2025 വരെ വാലിഡ് യു.ഐ.ഡി. സമർപ്പിച്ചവരെയും തസ്തിക നിർണ്ണയത്തിന് പരിഗണിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുഖജനാവിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന രീതിയിൽ വ്യാജ അഡ്മിഷനുകൾ വർദ്ധിച്ചു വന്ന സാഹചര്യത്തിലാണ് കുട്ടികളുടെ യു.ഐ.ഡി.  അടിസ്ഥാനമാക്കി തസ്തിക നിർണ്ണയം നടത്താൻ സർക്കാർ തീരുമാനിച്ചത്. ഇതിനായി 2022-ൽ കെ.ഇ.ആർ. ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിരുന്നു. ആറാം പ്രവൃത്തി ദിനത്തിൽ യു.ഐ.ഡി. ഉള്ള കുട്ടികളുടെ എണ്ണമാണ് തസ്തിക നിർണ്ണയത്തിന് മാനദണ്ഡമാക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Follow us on

Related News