പ്രധാന വാർത്തകൾ
പ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം 

എസ്എസ് എൽസി ഐടി പരീക്ഷ ഇന്നുമുതൽ: മോഡൽ പരീക്ഷ 16ന്

Feb 2, 2026 at 6:57 am

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ
എസ്എസ്എൽസി, ടിഎച്ച്എസ്എൽ സി, എഎച്ച്എസ്എൽസി പരീക്ഷകൾ മാർച്ച് 5ന് ആരംഭിക്കും. മാർച്ച്‌ 30നാണ് പരീക്ഷ സമാപിക്കുക. എസ്എ സ്എൽസി ഐടി പരീക്ഷകൾക്ക് ഇന്നു തുടക്കമാകും. ഈ പരീക്ഷ 13നു സമാപിക്കും. എസ്എസ്എൽസി മോഡൽ ഫെബ്രുവരി പരീക്ഷ 16 മുതൽ 20 വരെ നടക്കും. മാർച്ച്‌ 30ന് ബോർഡ് പരീക്ഷ അവസാനിച്ചാൽ ഏപ്രിൽ 7 മുതൽ
25വരെ മൂല്യനിർണയ നടപടികൾ നടക്കും. മേയ് 7നു ബോർഡ് യോഗം ചേർന്ന് മെയ് 8ന് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കും.

എയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ നിയമനത്തിൽ നായർ സർവീസ് സൊസൈറ്റിക്ക് നൽകിയിട്ടുള്ള ഉത്തരവ്, സമാന സ്ഥിതിയിലുള്ള മറ്റ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കുക എന്ന സർക്കാർ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കുമെന്നും കോടതിയുടെ അനുമതി ലഭിച്ചാൽ ഏകദേശം 22,000ത്തോളം അധ്യാപകർക്ക് അവരുടെ നിയമന തീയതി മുതൽ തന്നെ സ്ഥിരനിയമനം നൽകാൻ കഴിയുമെന്നും മന്ത്രി വി. ശിവൻകുട്ടി. സർക്കാരിന് വേണ്ടി നാളെ സുപ്രീം കോടതിയിൽ സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്ത ഹാജരാകും. സർക്കാർ സർവീസുകളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കി വരുന്നുണ്ടെങ്കിലും എയ്ഡഡ് സ്കൂളുകളിൽ ഇത് കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ല. കോടതി വിധിന്യായങ്ങളുടെയും സർക്കാർ മാർഗ്ഗനിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ ഈ കുറവ് പരിഹരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്.

 ഇതുമായി ബന്ധപ്പെട്ട് അമ്പതോളം നിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിക്കുകയും നിയമനങ്ങൾ സുതാര്യമാക്കാൻ ഒരു കൈപ്പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം സംസ്ഥാന-ജില്ലാ തല സമിതികൾ രൂപീകരിച്ച് 2025 മാർച്ച് 24-ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ജില്ലാ സമിതികൾ നിലവിൽ വരുന്നതിന് മുൻപ് തന്നെ 1500-ഓളം ഭിന്നശേഷി വിഭാഗക്കാർക്ക് നിയമനം നൽകി. ആദ്യഘട്ട റാങ്ക് ലിസ്റ്റിൽ നിന്ന് 431 ഉദ്യോഗാർത്ഥികൾക്ക് കൂടി 24.01.2026-ൽ നിയമന ശുപാർശ നൽകിയിട്ടുണ്ട്. അവശേഷിക്കുന്ന ഒഴിവുകൾ നികത്താനായി ഉടനടി തന്നെ വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. എയ്ഡഡ് മേഖലയിൽ ജോലി ചെയ്യുന്ന മറ്റ് അധ്യാപകരുടെ ആശങ്കകളെക്കുറിച്ച് സർക്കാരിന് വ്യക്തമായ ബോധ്യമുണ്ട്. കോടതി നിർദ്ദേശപ്രകാരം, ഭിന്നശേഷി നിയമനം പൂർണ്ണമായും പാലിക്കപ്പെടുന്നത് വരെ ചില അധ്യാപകർക്ക് പ്രൊവിഷണലായും ദിവസവേതന അടിസ്ഥാനത്തിലുമാണ് നിയമനം നൽകാൻ സാധിച്ചിരുന്നതെന്നും മന്ത്രി അറിയിച്ചു.

Follow us on

Related News