പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രം

Jan 10, 2026 at 6:27 pm

Follow us on

തിരുവനന്തപുരം: 2025 2026 അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള സമയം ജനുവരി 15ന് അവസാനിക്കും. ഈ വർഷം മുതൽ എൽ.എസ്.എസ്. പരീക്ഷയുടെ പേര് സി.എം. കിഡ്‌സ്‌ സ്കോളർഷിപ്പ് എൽപി പരീക്ഷ എന്നും യു.എസ്.എസ് പരീക്ഷയുടെ പേര് സി.എം. കിഡ്‌സ്‌ സ്കോളർഷിപ്പ് യുപി പരീക്ഷ എന്നും പുനർ നാമകരണം ചെയ്തിട്ടുണ്ട്.
സിഎം കിഡ്‌സ് ‌സ്കോളർഷിപ്പ് (എൽ.പി) പരീക്ഷ ഫെബ്രുവരി 26ന് നടക്കും. പേപ്പർ I രാവിലെ 10.00 മുതൽ 12.00 മണി വരെയാണ് നടത്തുക. പേപ്പർ II – ഉച്ചക്ക് 1.30 മുതൽ 3.30 വരെ.

സി.എം. കിഡ്‌സ് ‌സ്കോളർഷിപ്പ് (യു.പി) പരീക്ഷയും ഫെബ്രുവരി 26ന് നടക്കും. പേപ്പർ I രാവിലെ 10.00 മുതൽ 12.00വരെയും പേപ്പർ II – ഉച്ചക്ക് 1.30 മുതൽ 9.30 മണി വരെയും നടത്തും. കേരളത്തിലെ ഗവൺമെൻറ്/എയ്‌ഡഡ്/അംഗീകാരമുള്ള അൺ-എയ്‌ഡഡ് വിദ്യാല യങ്ങളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്നവർക്ക് സി.എം. കിഡ്‌സ് സ്കോളർഷിപ്പ് (യു.പി) പരീക്ഷ എഴുതാവുന്നതാണ്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ (ഗവ/എയ്‌ഡഡ്/അംഗീകാരമുള്ള അൺ എയ്‌ഡഡ്) ഈ അധ്യയന വർഷം (2025-26) നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസര എന്നീ വിഷയങ്ങളിൽ ആവശ്യമായ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
മേൽ പറഞ്ഞ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ മാത്രം ‘ബി’ ഗ്രേഡ് ആയ കുട്ടികൾ ഉപജില്ലാതല ശാസ്ത്രോത്സവം, കലാ-കായിക-പ്രവൃത്തി പരിചയ ഗണിത സോഷ്യൽ സയൻസ് വിദ്യാരംഗ മേളകളിൽ ഏതെങ്കിലും ഒരു ഇനത്തിൽ ‘എ’ ഗ്രേഡോ/’ബി’ ഗ്രേഡോ/ഒന്നാം സ്ഥാനമോ നേടിയിട്ടുണ്ടെങ്കിൽ അവർക്കും പരീക്ഷ എഴുതാവുന്നതാണ്.

ഈ പരീക്ഷയ്ക്ക് കുട്ടികൾ ഫീസ് അടയ്‌ക്കേണ്ടതില്ല. അർഹതയുള്ള കുട്ടികളുടെ പേരു വിവരങ്ങൾ സ്‌കൂൾ ഹെഡ്‌മാസ്റ്റർ ഓൺലൈനായി 15/01/2026 വരെ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ സമയത്ത് കുട്ടികളുടെ വിവരങ്ങൾ (പേര്, ജനന തീയതി, മറ്റ് വിവരങ്ങൾ) പരിശോധിച്ച് ക്യത്യമാണെന്ന് ഉറപ്പ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.
വിവരങ്ങൾക്ക്: 0471-2546832,0471-2546833 – : E MAIL: Issusshelpdesk@gmail.com

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...