പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടി

Jan 9, 2026 at 10:35 pm

Follow us on

തിരുവനന്തപുരം:2025-26 അധ്യയന വർഷത്തിൽ അനുവദിക്കുന്ന വിവിധ സ്കോളർഷിപ്പുകൾക്ക്‌ അപേക്ഷ നൽകാനുള്ള അവസാന സമയം നീട്ടി നൽകി. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ്, സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്, സി.എച്ച്.മുഹമ്മദ് കോയ സ്കോളർഷിപ്പ്, ഐറ്റിസി ഫീ റീ ഇമ്പേഴ്സ്‌മെന്റ് സ്കോളർഷിപ്പ്, സിഎ/സിഎം.എ/സി.എസ് സ്കോളർഷിപ്പ്, എ.പി.ജെ.അബ്ദുൾ കലാം സ്കോളർഷിപ്പ്, സിവിൽ സർവ്വീസ് സ്കോളർഷിപ്പ്, മദർ തെരേസ സ്കോളർഷിപ്പ് എന്നീ സ്കോളർഷിപ്പുകൾക്ക്‌ അപേക്ഷിക്കാനുള്ള അവസാന തിയതിയാണ് നീട്ടിയത്. ഈ സ്കോളർഷിപ്പുകൾക്ക് 09/01/2026 തീയതി വരെയും സി.എം. റിസർച്ച് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റിസ് സ്കോളർഷിപ്പിനുള്ള അവസാന തിയതി 15/01/2026 വരെയുമായിരുന്നു നിശ്ചയിയിച്ചിരുന്നത്.
എന്നാൽ അപേക്ഷകൾ ലഭിച്ചതിൽ ഗണ്യമായ കുറവ് ശ്രദ്ധയിൽപ്പെട്ടതിനാൽ അപേക്ഷകൾ സമർ പ്പിക്കുന്നതിനായുള്ള അവസാന തീയതി 20/01/2026 വരെയും സ്ഥാപനമേധാവികൾ പ്രസ്തുത അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി ഓൺലൈനായി അപ്രൂവൽ നൽകേണ്ട അവസാന തീയതി 22.01.2026 വരെയും നീട്ടിയിട്ടുണ്ട്.
http://mwdscholarship.kerala.gov.in എന്ന വെബ് സൈറ്റിലെ സ്കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 20.01.2026.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ(എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് പ്രസ്തുത സ്കോളർഷിപ്പുകൾ ലഭിക്കുന്നത്.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...