പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

കേരളത്തിലെ സ്കൂൾ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനം

Feb 2, 2026 at 9:00 am

Follow us on

തിരുവനന്തപുരം: സ്കൂൾ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകും. സംസ്ഥാന കരിക്കുലം കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾ നടത്തി ഉടൻ തീരുമാനമെടുക്കും.സിലബസ് വെട്ടിക്കുറയ്ക്കുന്നത് വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുമെന്ന് ചിലർ ആശങ്കപ്പെടുന്നത് അടിസ്ഥാന രഹിതമാണെന്നും ഇതിൽ അവ്യക്തതകൾക്ക് സ്ഥാനമില്ലെന്നും ഇന്നലെ മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടിയിരുന്നു. വിദഗ്ദ്ധരായ അധ്യാപകരും വിദ്യാഭ്യാസ വിചക്ഷണരും അടങ്ങുന്ന സമിതിയുടെ പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും മാറ്റം നടപ്പിലാക്കുക. കണ്ടന്റ് ലോഡ് കുറയ്ക്കുക എന്നാൽ പ്രധാന ഭാഗങ്ങൾ ഒഴിവാക്കുക എന്നല്ല അർത്ഥം. ആവർത്തനങ്ങൾ ഒഴിവാക്കിയും, ഓരോ പ്രായത്തിലും കുട്ടി പഠിച്ചിരിക്കേണ്ട കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തിയുമാണ് ഇത് ക്രമീകരിക്കുന്നത്.

എസ്.എസ്.എൽ.സി പാഠഭാഗങ്ങളെക്കുറിച്ചും ഇതേ ശാസ്ത്രീയ സമീപനം തന്നെയാണ് സ്വീകരിക്കുക. കുട്ടികളെ പരീക്ഷാ സമ്മർദ്ദത്തിൽ നിന്ന് ഒഴിവാക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയമെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. പുതിയ തീരുമാനം പുസ്തകസഞ്ചിയുടെ ഭാരം കുറയ്ക്കൽ മാത്രമല്ല, മറിച്ച് മാനസികമായ ഭാരം കൂടി കുറയ്ക്കാനുള്ള സർക്കാരിന്റെ ആത്മാർത്ഥമായ ഇടപെടലിന്റെ ഭാഗമാണ്. 

ഇവോൾവിങ് ടെക്സ്റ്റ്

🌐പത്ത് വർഷക്കാലം ഒരേ പുസ്തകങ്ങൾ പഠിപ്പിക്കുക എന്നത് മാറുന്ന കാലത്ത് പ്രായോഗികമല്ല. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ‘ഇവോൾവിങ് ടെക്സ്റ്റ്’ എന്ന ആശയമാണ് പാഠ്യപദ്ധതി ചട്ടക്കൂടിൽ നമ്മൾ മുന്നോട്ട് വെക്കുന്നത്.

ഗുണനിലവാരത്തിന് മുൻഗണന

🌐അളവിലല്ല (Quantity), ഗുണനിലവാരത്തിലാണ് (Quality) സർക്കാർ വിശ്വസിക്കുന്നത്. പാഠഭാഗങ്ങളുടെ എണ്ണം കൂടിയത് കൊണ്ട് മാത്രം അറിവ് വർദ്ധിക്കണമെന്നില്ല. കോൺടെന്റ് കൂടുന്നതിലല്ല കാര്യം അത് എക്സ്പെരിമെന്റൽ ലേണിംഗ് രീതിയിലൂടെ പഠിപ്പിച്ച് ആഴത്തിലുള്ള പഠനം നടക്കുന്നു എന്ന് ഉറപ്പിക്കുകയാണ് ചെയ്യുന്നത്.

പുതുക്കിയ പാഠപുസ്തകങ്ങൾ     

🌐അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും നിരന്തരം ഫീഡ്ബാക്ക് ശേഖരിക്കുന്നുണ്ട്. ചില വിഷയങ്ങളിൽ ‘കണ്ടന്റ് ലോഡ്’ കൂടുതലാണെന്ന അഭിപ്രായം വന്നിട്ടുണ്ട്. ഇത് ശാസ്ത്രീയമായി പരിശോധിച്ച് മാത്രമേ മാറ്റം വരുത്തുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...