പ്രധാന വാർത്തകൾ
എയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കുംമിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽഎസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്: വിശദവിവരങ്ങൾ അറിയാംഎഞ്ചിനീയറിങ്, ഫാർമസി, ആർക്കിടെക്‌ചർ, മെഡിക്കൽ കോഴ്സ് പ്രവേശനം: തീയതി നീട്ടിCSIR UGC NET ഡിസംബർ സെഷൻ പരീക്ഷാഫലം 2026ലെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ സമയം നീട്ടി നൽകിസ്കൂൾ വാർഷിക പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിൽ: CBSE അഡ്മിറ്റ് കാർഡ് ഉടൻനാളെ ഹൈസ്കൂൾ ക്ലാസുകൾക്ക് അവധിയില്ല: പ്രവർത്തിദിനംസ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളം

അവിടെ മന്ത്രിയുമില്ല.. ലിഫ്റ്റുമില്ല: മന്ത്രിയുടെ സ്നേഹ വിരുന്നിൽ അഫ്ഗാൻ കുരുന്നുകൾ

Jul 13, 2025 at 9:25 am

Follow us on

തിരുവനന്തപുരം:”അവിടെ മന്ത്രിയില്ല.. ലിഫ്റ്റുമില്ല.. ഇവിടുത്തെ സ്കൂൾ അടിപൊളി.. അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരെങ്കിലും അക്ഷരം തെറ്റാതെ നല്ല മലയാളത്തിൽ അവർ പറഞ്ഞു. ശ്രീകാര്യം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂ‌ളിൽ പഠിക്കുന്ന അഫ്ഗാനിസ്ഥാൻ സ്വദേശികളായ കുട്ടികളാണ് കുടുംബ സമേതം ഇന്നു രാവിലെ മന്ത്രി വി.ശിവൻകുട്ടിയെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ എത്തിയത്. സംഭാഷണങ്ങൾക്കിടെ, അഫ്ഗാനിസ്ഥാനിലെ മന്ത്രിയുടെ അടുത്ത് ഇങ്ങനെ ഇരുന്നിട്ടുണ്ടോ എന്നായിരുന്നു ശിവൻകുട്ടിയുടെ ചോദ്യം. അവിടെ മന്ത്രി ഇല്ല എന്ന മറുപടി വന്നു. കുട്ടികൾ മാതാപിതാക്കൾക്കൊപ്പമാണ് മന്ത്രിയുടെ സ്നേഹ വിരുന്നിൽ പങ്കെടുക്കാൻ എത്തിയത്.

മന്ത്രി സ്കൂൾ സന്ദർശിച്ചപ്പോൾ കുട്ടികളെ വസതിയിലേക്ക് ക്ഷണിച്ചിരുന്നു. കുട്ടികളുമായി സൗഹൃദം പങ്കുവക്കുകയും പഠനത്തെ കുറിച്ചും, സ്കൂളിലെ ഉച്ചഭക്ഷണത്തെ കുറിച്ചും മന്ത്രി ചോദിച്ചറിഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്? കേരള മുഖ്യമന്ത്രി ആര്? വിദ്യാഭ്യാസ മന്ത്രി ആരാണ്? തുടങ്ങി ചോദ്യങ്ങൾക്കു കുട്ടികൾ ശരിയായ മറുപടി മലയാളത്തിൽ നൽകി. മന്ത്രി കുട്ടികൾക്കൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചു.
കേരളത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഉള്ള വിദ്യാർഥികൾക്ക്‌ പുറമെ മറ്റു രാജ്യങ്ങളിലെ കുട്ടികളും പഠിക്കുന്നതിലും അവർ നല്ല രീതിയി മലയാളം പറയുന്നതിലും സന്തോഷമുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

Follow us on

Related News