പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​

Jan 21, 2026 at 2:47 pm

Follow us on

തിരുവനന്തപുരം: കുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​ ക്രമീകരിക്കാനുള്ള നടപടികളുമായി സിബിഎസ്ഇ. ഇതിന്റെ ഭാഗമായി ‘രാ​ഷ്ട്രീ​യ ഇ-​പു​സ്ത​കാ​ല​യ’ ന​ട​പ്പാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് സിബിഎ​സ്ഇ കഴിഞ്ഞമാസം വി​ജ്ഞാ​പ​നം പുറത്തിറക്കിയിരുന്നു. രാ​ഷ്ട്രീ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​സ്ത​ക​ങ്ങ​ൾ, ലേ​ഖ​ന​ങ്ങ​ൾ, ഗ​വേ​ഷ​ണ​പ്ര​ബ​ന്ധ​ങ്ങ​ൾ, ഭ​ര​ണ​ഘ​ട​ന, നി​യ​മ​ങ്ങ​ൾ, പ്ര​സം​ഗ​ങ്ങ​ൾ, ച​രി​ത്ര​രേ​ഖ​ക​ൾ എ​ന്നി​വ ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​യാ​ണ് രാ​ഷ്ട്രീ​യ ഇ-​പു​സ്ത​കാ​ല​യ. സിബിഎ​സ്ഇ അ​ഫി​ലി​യേ​റ്റ​ഡ് സ്കൂ​ളു​ക​ളി​ൽ രാ​ഷ്ട്രീ​യ ഇ-​പു​സ്ത​കാ​ല​യ ഒ​രു​ക്കണം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്‌ പ​ഠ​ന​ത്തി​നും വാ​യ​ന​ക്കും അ​നു​യോ​ജ്യ​മാ​യ, അ​ക്കാ​ദ​മി​ക്  അ​ല്ലാ​ത്ത പു​സ്ത​ക​ങ്ങ​ളാണ് രാ​ഷ്ട്രീ​യ ഇ-​പു​സ്ത​കാ​ല​യത്തിൽ ക്രമീകരിച്ചിട്ടുള്ളത്. 3മുതൽ 8 വയസ് വരെ, ​ 8മുതൽ 11 വ​യ​സ് വരെ, 11 മുതൽ 14 വ​യ​സ് വരെ, 14 വയസിനു ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ എ​ന്നി​ങ്ങ​നെ 4 വിഭാഗങ്ങളായി തരം തി​രി​ച്ചാ​ണ് സ്കൂളുകളിൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​ സജ്ജമാക്കുന്നത്.

23 ഭാ​ഷ​ക​ളി​ൽ 200ല​ധി​കം പ്ര​സാ​ധ​ക​രു​ടെ 5500ല​ധി​കം പു​സ്ത​ക​ങ്ങ​ൾ ഇ-​പു​സ്ത​കാ​ല​യ​യി​ൽ ഒ​രു​ക്കി​യി​ട്ടുണ്ട്. രാ​ഷ്ട്രീ​യ ഇ-​പു​സ്ത​കാ​ലയത്തിൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും സ്കൂ​ളി​ലെ ക​മ്പ്യൂ​ട്ട​ർ ലാ​ബ് അ​ല്ലെ​ങ്കി​ൽ സ്മാ​ർ​ട്ട്-​ക്ലാ​സ്റൂം സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാം. ഈ അധ്യയന വർഷം മുതൽ ഇത് നടപ്പാക്കും.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...