പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

വീടുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ ശേഖരിച്ച ഒരു ക്വിന്‍റല്‍ പ്ലാസ്റ്റിക് മാലിന്യം കൊണ്ട് കുട്ടികള്‍ക്ക് ഇരിപ്പിടമുണ്ടാക്കി നല്‍കി ഒരു സ്കൂള്‍

Sep 21, 2022 at 7:09 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

തിരൂര്‍: നാട്ടിലെ മാലിന്യപ്രശ്നത്തിനു പരിഹാരം കാണാനുള്ള ശ്രമത്തിലാണ് പൊറൂര്‍ വിഎംഎച്ച്എം എല്‍പി സ്കൂള്‍. ഇതിനായി ആരോഗ്യ മാലിന്യ നിര്‍മാര്‍ജന വാര്‍ഷിക പദ്ധതി സ്കൂളില്‍ തുടങ്ങുകയാണ് ആദ്യം ചെയ്തത്. ഇതിന്റെ ഭാഗമായി സ്കൂളിന്‍റെ ചുറ്റുവട്ടത്തുള്ള വീടുകളില്‍ നിന്ന് വിദ്യാര്‍ഥികളുടെ സഹായത്തോടെ പ്ലാസ്റ്റിക് കുപ്പികളും മറ്റും ശേഖരിച്ചു.

\"\"

എല്ലാംകൂടി ഒരു ക്വിന്‍റലിലേറെ പ്ലാസ്റ്റിക് മാലിന്യം ഇവിടെയെത്തി. കൂട്ടത്തിലുള്ള വലിയ കുപ്പികള്‍ക്കുള്ളില്‍ മറ്റു പ്ലാസ്റ്റിക്കുകള്‍ കുത്തി നിറച്ച ശേഷം അത് സിമന്‍റിനുള്ളില്‍ വച്ച് 8 മീറ്റര്‍ നീളമുള്ള ഇരിപ്പിമുണ്ടാക്കി. പൂന്തോട്ടത്തിലെ തണലുള്ള ഭാഗത്താണ് നിര്‍മിച്ചത്. സ്കൂളിലെ ഹരിതസേനയാണ് നേതൃത്വം നല്‍കിയത്. എക്കോ ബ്രിക്സ് എന്ന് പേരിട്ട ഈ ഇരിപ്പിടത്തിലാണ് കുട്ടികള്‍ ഇപ്പോള്‍ ഇടവേളകളില്‍ വിശ്രമിക്കാനെത്തുന്നത്.

\"\"

മാലിന്യസംസ്കരണ ബോധവല്‍ക്കരണത്തിനുള്ള വിവിധ സംവിധാനങ്ങളുടെ പ്രദര്‍ശനങ്ങളും ഇവിടെ കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. മനോഹരമായ പൂന്തോട്ടത്തിലെ ചെറിയ കുളങ്ങളില്‍ കൊതുകിനെ നശിപ്പിക്കാന്‍ ഗപ്പി ഇനത്തില്‍ പെട്ട മീനുകളെ വളര്‍ത്തുന്നുണ്ട്. വിശാലമായ അടുക്കളത്തോട്ടവും ഇവിടെയുണ്ട്. നാട്ടുകാരിലും വിദ്യാര്‍ഥികളിലും കൃഷിയുടെ താല്‍പര്യം വളര്‍ത്താന്‍ തൈകളുടെ വിതരണവും സ്കൂള്‍ നടത്തുന്നു.

\"\"

പ്രധാനാധ്യാപിക വി.ഹര്‍ഷ, പിടിഎ പ്രസിഡന്റ് മുഹമ്മദ് അഷ്റഫ് എന്നിവരാണ് എല്ലാത്തിനും മേല്‍നോട്ടം വഹിക്കുന്നത്.

\"\"

Follow us on

Related News