പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

ഓറിയന്റൽ സ്കൂളുകളിൽ ഇനി മലയാളം മുഴങ്ങും: ‘മലയാളശ്രീ’ പദ്ധതിക്ക് തുടക്കമായി

Jan 7, 2026 at 4:12 am

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ ഓറിയന്റൽ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് മാതൃഭാഷാ പഠനത്തിന് അവസരമൊരുക്കുന്ന ‘മലയാളശ്രീ’ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവഹിച്ചു. ഒരു കുട്ടിക്ക് മാതൃഭാഷ നിഷേധിക്കുന്നത് സ്വന്തം മണ്ണിനെയും സംസ്കാരത്തെയും അറിയുന്നതിൽ നിന്ന് അവരെ വിലക്കുന്നതിന് തുല്യമാണെന്നും, ആ നീതിനിഷേധം ‘മലയാളശ്രീ’യിലൂടെ സർക്കാർ അവസാനിപ്പിക്കുകയാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 2011-ൽ ഉത്തരവിറങ്ങിയിട്ടും പൂർണ്ണമായി നടപ്പാകാതിരുന്ന പദ്ധതിയാണ് ഈ സർക്കാർ നിശ്ചയദാർഢ്യത്തോടെ യാഥാർത്ഥ്യമാക്കിയത്.
കേരളത്തിലെ 9 ജില്ലകളിലായി പ്രവർത്തിക്കുന്ന 38 ഓറിയന്റൽ സ്കൂളുകളിലെ കുട്ടികൾക്ക് ഇനി മുതൽ സംസ്കൃതത്തിനും അറബിക്കിനും ഒപ്പം മലയാളവും പഠിക്കാം. എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ സാക്ഷരതാ മിഷന്റെ തുല്യതാ പാഠപുസ്തകങ്ങൾ ആധാരമാക്കിയാണ് ഇതിനായുള്ള സിലബസ് തയ്യാറാക്കിയിരിക്കുന്നത്. ഈ അധ്യയന വർഷം തന്നെ 7, 10 ക്ലാസുകളിൽ പൊതുപരീക്ഷ നടക്കും. ഏഴാം തരത്തിൽ 2105 കുട്ടികളും പത്താം തരത്തിൽ 2445 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. ഏഴാം തരം പരീക്ഷ സാക്ഷരതാ മിഷനും പത്താം തരം പരീക്ഷ പരീക്ഷാഭവനും നടത്തും.
ചടങ്ങിൽ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ അധ്യക്ഷത വഹിച്ചു . കെ.ടി ജലീൽ എം.എൽ.എ മുഖ്യാതിഥിയായിരുന്നു . സാക്ഷരതാ മിഷൻ ഡയറക്ടർ ഒലീന എ.ജി സ്വാഗതം പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ് ഐ.എ.എസ്, പരീക്ഷാഭവൻ സെക്രട്ടറി സന്തോഷ് കുമാർ എസ്, , ഓറിയൻ്റൽ സ്‌കൂൾ മാനേജ്‌മെൻ്റ് അസോസിയേഷൻ പ്രസിഡന്റ് എം.കെ അബ്‌ദുറഹ്‌മാൻ, സെക്രട്ടറി ഡോ. ഹിമരാജ് എന്നിവർ പങ്കെടുത്തു .

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...