editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിൽ കായിക വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നൽ: മന്ത്രി വി.ശിവൻകുട്ടിസംസ്ഥാന സ്കൂൾ കായിക കിരീടം പാലക്കാടിന്: മലപ്പുറം രണ്ടാം സ്ഥാനത്ത്സംസ്ഥാനത്തെ പ്രീ- പ്രൈമറി മേഖല മികച്ചത്: ഫിൻലാൻഡ് സംഘംചക്കുളത്ത്കാവ് പൊങ്കാല: നാളെ 4 താലൂക്കുകളിൽ പൊതുഅവധിസ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് പ്രധാന അധ്യാപകന്റെ മാത്രം ചുമതലയല്ല: മന്ത്രി വി.ശിവൻകുട്ടിസ്കൂൾ ഉച്ചഭക്ഷണത്തിന്റെ പാചക ചെലവ് തുക വർധിപ്പിക്കുന്നത് പരിഗണനയിൽ: പാല്‍, മുട്ട എന്നിവയ്ക്ക് 20 രൂപവരെഎയ്ഡഡ് പ്രൈമറി പ്രധാനാധ്യാപകർ: 50കഴിഞ്ഞ അധ്യാപകർക്ക് പരീക്ഷ വേണ്ടകേരളവും ഫിൻലാന്റും വിദ്യാഭ്യാസ മേഖലയിൽ കൈകോർക്കുന്നു: കൂടുതൽ ചർച്ചകൾക്ക് വർക്കിങ് ഗ്രൂപ്പ്കേരള സർവകലാശാലയുടെ പരീക്ഷകൾ മാറ്റി: വിശദവിവരങ്ങൾസ്കൂൾ കായികമേളയുടെ മൂന്നാംദിനത്തിലും പാലക്കാട് ഒന്നാമത്: രണ്ടാം സ്ഥാനത്ത് മലപ്പുറം

വീടുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ ശേഖരിച്ച ഒരു ക്വിന്‍റല്‍ പ്ലാസ്റ്റിക് മാലിന്യം കൊണ്ട് കുട്ടികള്‍ക്ക് ഇരിപ്പിടമുണ്ടാക്കി നല്‍കി ഒരു സ്കൂള്‍

Published on : September 21 - 2022 | 7:09 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

തിരൂര്‍: നാട്ടിലെ മാലിന്യപ്രശ്നത്തിനു പരിഹാരം കാണാനുള്ള ശ്രമത്തിലാണ് പൊറൂര്‍ വിഎംഎച്ച്എം എല്‍പി സ്കൂള്‍. ഇതിനായി ആരോഗ്യ മാലിന്യ നിര്‍മാര്‍ജന വാര്‍ഷിക പദ്ധതി സ്കൂളില്‍ തുടങ്ങുകയാണ് ആദ്യം ചെയ്തത്. ഇതിന്റെ ഭാഗമായി സ്കൂളിന്‍റെ ചുറ്റുവട്ടത്തുള്ള വീടുകളില്‍ നിന്ന് വിദ്യാര്‍ഥികളുടെ സഹായത്തോടെ പ്ലാസ്റ്റിക് കുപ്പികളും മറ്റും ശേഖരിച്ചു.

എല്ലാംകൂടി ഒരു ക്വിന്‍റലിലേറെ പ്ലാസ്റ്റിക് മാലിന്യം ഇവിടെയെത്തി. കൂട്ടത്തിലുള്ള വലിയ കുപ്പികള്‍ക്കുള്ളില്‍ മറ്റു പ്ലാസ്റ്റിക്കുകള്‍ കുത്തി നിറച്ച ശേഷം അത് സിമന്‍റിനുള്ളില്‍ വച്ച് 8 മീറ്റര്‍ നീളമുള്ള ഇരിപ്പിമുണ്ടാക്കി. പൂന്തോട്ടത്തിലെ തണലുള്ള ഭാഗത്താണ് നിര്‍മിച്ചത്. സ്കൂളിലെ ഹരിതസേനയാണ് നേതൃത്വം നല്‍കിയത്. എക്കോ ബ്രിക്സ് എന്ന് പേരിട്ട ഈ ഇരിപ്പിടത്തിലാണ് കുട്ടികള്‍ ഇപ്പോള്‍ ഇടവേളകളില്‍ വിശ്രമിക്കാനെത്തുന്നത്.

മാലിന്യസംസ്കരണ ബോധവല്‍ക്കരണത്തിനുള്ള വിവിധ സംവിധാനങ്ങളുടെ പ്രദര്‍ശനങ്ങളും ഇവിടെ കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. മനോഹരമായ പൂന്തോട്ടത്തിലെ ചെറിയ കുളങ്ങളില്‍ കൊതുകിനെ നശിപ്പിക്കാന്‍ ഗപ്പി ഇനത്തില്‍ പെട്ട മീനുകളെ വളര്‍ത്തുന്നുണ്ട്. വിശാലമായ അടുക്കളത്തോട്ടവും ഇവിടെയുണ്ട്. നാട്ടുകാരിലും വിദ്യാര്‍ഥികളിലും കൃഷിയുടെ താല്‍പര്യം വളര്‍ത്താന്‍ തൈകളുടെ വിതരണവും സ്കൂള്‍ നടത്തുന്നു.

പ്രധാനാധ്യാപിക വി.ഹര്‍ഷ, പിടിഎ പ്രസിഡന്റ് മുഹമ്മദ് അഷ്റഫ് എന്നിവരാണ് എല്ലാത്തിനും മേല്‍നോട്ടം വഹിക്കുന്നത്.

0 Comments

Related News