പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

ഗാന്ധിജയന്തി ദിനത്തിൽ ജാഹ്നവിയുടെ സമർപ്പണം:റുബിക്സ് ക്യൂബുകൾക്കൊണ്ട് ഗാന്ധിജി

Oct 2, 2021 at 11:33 am

Follow us on


പാലക്കാട്‌: റുബിക്സ് ക്യൂബുകൾ ചേർത്ത് വച്ചുകൊണ്ടുള്ള മോസായ്ക് ആർട്ട്‌ പോർട്രൈറ്റുകളിൽ വിസ്മയം തീർക്കുകയാണ് കുമരനല്ലൂർ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ ജാഹ്നവി എസ്‌ അശോക്. ഗാന്ധിജയന്തി ദിനത്തിൽ 600, 3×3 റൂബിക്സ് ക്യൂബുകൾ സോൾവ് ചെയ്ത് ചേർത്ത് വച്ചുള്ള ഗാന്ധിചിത്രം ഒരുക്കിയിരിക്കുകയാണ് ജാഹ്നവി. ഓരോ വിശേഷ ദിനത്തിലും ഓരോ പോർട്രറ്റുകൾ ആണ് ഉണ്ടാക്കുന്നത്. റിയർ സൈഡ് ഫില്ലിംഗ്ആയും പോർട്രൈറ്റുകൾ തയ്യാറാക്കാറുണ്ട്. ഏഴ് വയസ്സ് മുതൽ റുബിക്സ് ക്യൂബുകൾ സോൾവ് ചെയ്ത് തുടങ്ങിയ ജാഹ്നവി പത്തു വയസ്സ് ആയപ്പോഴേക്കും 2×2 ക്യൂബ് മുതൽ വളരെ സങ്കീർണമായ 7×7 റുബിക്സ് ക്യൂബ് പോലും സോൾവ് ചെയ്യുമായിരുന്നു. കൂടാതെ മെഗാമിൻസ്, പിരമിൻസ്, മിറർ ക്യൂബ്, സ്ക്യൂബ്ബ് തുടങ്ങി ഒട്ടേറെ ക്യൂബുകൾ ഈ പന്ത്രണ്ട് വയസ്സിനുള്ളിൽ സോൾവ് ചെയത് കഴിഞ്ഞു . 2019 ൽ വേൾഡ് ക്യൂബ് അസോസിയേഷൻ (WCA) സംഘടിപ്പിച്ച മത്സരത്തിൽ പങ്കെടുത്തതിലൂടെ WCA അംഗത്വം ലഭിച്ചു.

\"\"


2021 സെപ്റ്റംബർ 11ന് ജ്ഞാനപീഠ ജേതാവും കുമാരനല്ലൂർ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയുമായ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി യുടെ മുഖചിത്രം റൂബിക്സ് ക്യൂബുകളിൽ കോർത്തിണക്കി യാണ് മൊസായിക് ആർട്ടിൽ തുടക്കം കുറിച്ചത്. ഓരോ വിശേഷ ദിവസങ്ങളിലും അതുമായി ബന്ധപ്പെട്ട പോർട്രൈറ്റുകൾ ഉണ്ടാക്കുന്നത് ഇപ്പോൾ ഒരു ഹോബിയായി മാറിയിരിക്കുന്നു. ലോകപ്രശസ്ത ഗായിക വിദ്യാവോക്സ് തന്റെ കടുത്ത ആരാധികയായ ജാഹ്നവി പിറന്നാൾ ദിവസം അയച്ചുകൊടുത്ത പോർട്രൈറ്റ് കണ്ടിട്ട് മറുപടി ഇമെയിൽ അയച്ചിരുന്നു. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാ ഗാന്ധിയുടെ മുഖചിത്രം തയ്യാറാക്കി.

\"\"


KSEB എടപ്പാൾ എഞ്ചിനീയർ അശോക കുമാറിന്റെയും കുമരനല്ലൂർ വിദ്യാലയത്തിലെ ഹയർ സെക്കന്ററി അധ്യാപികയായ ശുഭശ്രീയുടെയും മകളാണ് ജാഹ്നവി. ഒന്നരവയസ്സ്കാരി മേഘ്നവി എസ്‌ അശോക് അനുജത്തിയാണ്.

Follow us on

Related News