പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സേ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് \’ഉയരെ\’ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

Jul 29, 2021 at 7:41 pm

Follow us on

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലത്തിൽ തുടർപഠനത്തിന് അർഹത നേടാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് സേ പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ \’ഉയരേ\’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പ്ലസ് ടൂ പരീക്ഷഫലം വന്നപ്പോൾ തുടർ പഠനത്തിന് യോഗ്യത നേടാത്ത 13 ശതമാനം വിദ്യാർത്ഥികൾക്കായാണ് പദ്ധതി.ആരോഗ്യ പരമായ പ്രശ്നങ്ങൾ, പാംഭാഗങ്ങൾ വേണ്ടത്ര മനസ്സിലാകാതിരുന്നത് തുടങ്ങി വിവിധ കാരണങ്ങളാൽ ഒരു വിഷയം മുതൽ 5 വിഷയം വരെ പരാജയപ്പെട്ടുപോയ വിദ്യാർത്ഥികളെ സേ പരീക്ഷയ്ക്ക് സജ്ജമാക്കുക എന്നതാണ് \’ഉയരെ\’പദ്ധതിയുടെ ലക്ഷ്യം.

ആഗസ്റ്റ് 11ന്  ആരംഭിക്കുന്ന സേ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പണം മുതൽ വിവിധ വിഷയങ്ങൾക്ക് വിഷയാധിഷ്ഠിത ക്ലാസുകൾ ഈ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുകയാണ് പൊതു വിദ്യാഭ്യാസവകുപ്പ്. ഹയർസെക്കന്ററി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ്ങ് സെല്ലിന്റെ നേത്യത്വത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

\"\"

സംസ്ഥാനത്തെ 2000 ത്തോളം അധ്യാപകർ ഇതിൽ പങ്കാളികളാകും. ഓരോ വിഷയത്തിനും 5 പേരടങ്ങിയ അധ്യാപകരാണ് ഒരു ജില്ലയിൽ ഈ പദ്ധതിക്ക് നേത്യത്വം നൽകുക. അവർ വിദ്യാർത്ഥികൾക്ക് വാട്ട്സാപ്പ് വഴി നിർദ്ദേശം നൽകുകയും സംശയനിവാരണം നടത്തുകയും ചെയ്യും.ആഗസ്റ്റ് 3 മുതൽ 9 വരെ വിവിധ വിഷയങ്ങളിലായി ZOOM വെർച്വൽ പ്ലാറ്റ്ഫോം വഴി സംസ്ഥാനതലത്തിൽവിദ്യാർത്ഥികൾക്കായിക്ലാസുകളൊരുക്കുന്നതാണ്.

\"\"

സേ പരീക്ഷയ്ക്ക് ശേഷം ഈ വിദ്യാർത്ഥികളുടെ തുടർപഠനവും തൊഴിൽ മേഖലയുമായിബന്ധപ്പെട്ടുമുളള കരിയർ കൗൺസലിങ്ങ് സൗകര്യവുമൊരുക്കിയിട്ടുണ്ട്.

\"\"

Follow us on

Related News