തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന് തലസ്ഥാന നഗരിയിൽ കൊടിയിറങ്ങുമ്പോൾ 1825 പോയിന്റുമായി തിരുവനന്തപുരം കിരീടം ചൂടി. ഈ വർഷം മുതൽ നൽകി തുടങ്ങുന്ന ”മുഖ്യമന്ത്രിയുടെ സ്വർണകപ്പ്” സ്വന്തമാക്കി ചരിത്ര വിജയം നേടി തിരുവനന്തപുരം. രണ്ടും മൂന്നും സ്ഥാനത്തുള്ള തൃശൂർ, കണ്ണൂർ ജില്ലകൾ നേടിയത് യഥാക്രമം 892, 859 പോയിന്റുകളാണ്. അക്വാട്ടിക്സ്, ഗെയിംസ് ഇനങ്ങളിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് തിരുവനന്തപുരം ഇത്തവണത്തെ ചാമ്പ്യന്മാരായത്. ഗെയിംസ് ഇന്നങ്ങളിൽ 798 പോയിന്റുകൾ നേടിയ കണ്ണൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് 1107 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായത്. അക്വാട്ടിക്‌സിൽ 649 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായപ്പോൾ തൃശൂർ ജില്ലാ രണ്ടാമതായത് 149 പോയിന്റുകൾ നേടിയാണ്. അത് ലറ്റിക്സ് ഇന്നങ്ങളിൽ മലപ്പുറം 247 പോയിന്റുകളോടെ ചാമ്പ്യന്മാരായി. 212 പോയിന്റുകളോടെ പാലക്കാട് രണ്ടാമതായി. അൽപ സമയത്തിനകം സമാപന സമ്മേളനം നടക്കും. വൈകിട്ടു 4.30നു യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കേരള ഗവർണ്ണർ, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാം
തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തെ അർദ്ധ വാർഷിക പരീക്ഷ ടൈംടേബിൾ...







.jpg)

