പ്രധാന വാർത്തകൾ
അധ്യാപകർക്ക് അനുവദിച്ചിരിക്കുന്ന 20 മാർക്ക് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന വിദ്യാർത്ഥികൾക്ക്!സ്കൂൾ ക്ലാസുകളിൽ ഒരു പീരീഡ് കൂടി ഉൾപ്പെടുത്താം: സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങൾ പഠിപ്പിക്കാംപ്ലസ് ടു വാർഷിക പരീക്ഷ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം: വിശദവിവരങ്ങൾ അറിയാംമലയാള സർവകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചു: സംഭവം ഭക്ഷ്യവിഷബാധയെ തുടർന്ന് സംസ്ഥാന പുരാവസ്തു വകുപ്പില്‍ ഫോട്ടോഗ്രാഫര്‍: അപേക്ഷ 29വരെ എസ്എസ്എൽസി പരീക്ഷയ്ക്ക് ഇനി 43 ദിവസം: ഫലം മെയ് അവസാനത്തോടെ2025-26 വർഷത്തെ പിജി പ്രവേശനം: CUET-PG അപേക്ഷ ഫെബ്രുവരി ഒന്നുവരെ വാർഷിക പരീക്ഷകൾ തുടങ്ങുന്നു: പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ 22മുതൽസ്കൂൾ  ഉച്ചഭക്ഷണ പദ്ധതിക്ക് സംസ്ഥാന സർക്കാർ 73കോടി അനുവദിച്ചു സിബിഎസ്ഇ ഇൻ്റേണൽ മാർക്ക് സമർപ്പിക്കാൻ 14വരെ സമയം: പിന്നീട് അനുമതിയില്ല

സ്കൂൾ വിദ്യാർത്ഥികൾക്ക് സമഗ്ര ഹെൽത്ത് പ്രോഗ്രാം

Aug 13, 2024 at 6:00 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് സമഗ്ര സ്കൂൾ ഹെൽത്ത് പ്രോഗ്രാം നടപ്പാക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി ചേർന്ന് വർക് ഷോപ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ഹെൽത്ത് കാർഡ് നടപ്പാക്കുക, സ്കൂളിൽ ചേരുന്നത് മുതൽ സ്കൂൾകാലം കഴിഞ്ഞ് പുറത്തിറങ്ങുന്നത് വരെ കുട്ടികളുടെ ആരോഗ്യം വിലയിരുത്തുക, ഓരോ വിഭാഗത്തിനും ആരോഗ്യ പരിശോധനകൾക്കും ഇടപെടലുകൾക്കും അനുയോജ്യമായ സമീപനം കൈക്കൊള്ളുക തുടങ്ങിയവ എങ്ങിനെ സാധ്യമാക്കാം എന്ന കാര്യമാണ് വർക് ഷോപ്പ് ചർച്ച ചെയ്തത്. വർക്ഷോപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.


വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള ആരോഗ്യവും വികസനവും നിരീക്ഷിക്കുന്നതിന് മെഡിക്കൽ ചെക്കപ്പുകൾ, ദന്ത ശുചിത്വം ഉറപ്പാക്കാനും ദന്ത പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നേരത്തെ തന്നെ പരിഹരിക്കാനും ഡെൻ്റൽ ചെക്കപ്പുകൾ, വിദ്യാർത്ഥികളുടെ പഠനത്തെയും ജീവിത നിലവാരത്തെയും ബാധിച്ചേക്കാവുന്ന കാഴ്ച പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് നേത്ര പരിശോധന,തടയാവുന്ന രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും കുട്ടികൾ സുരക്ഷിതരും ആരോഗ്യമുള്ളവരുമാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതിന് സമയബന്ധിതമായ പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി പരിഗണിക്കുന്നു.കൗമാര വിദ്യാർത്ഥികൾക്ക്, അവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും മാറ്റങ്ങളും ഉൾക്കൊള്ളാൻ പരിചയസമ്പന്നരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക ക്ലാസുകളും പരിപാടി വിഭാവനം ചെയ്യുന്നു. ഐഎംഎ ജോയിന്റ് സെക്രട്ടറി ഡോ. ഉമ്മൻ വർഗീസ് നന്ദി പറഞ്ഞ ചടങ്ങിൽ ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ. ജോസഫ് ബെനവൻ അധ്യക്ഷനായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എ എസ് മുഖ്യപ്രഭാഷണം നടത്തി.

Follow us on

Related News