JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലെ അഞ്ച്, പ്ലസ് വൺ ക്ലാസ്സുകളിലെ പ്രവേശനത്തിന് സംസ്ഥാനത്തുടനീളം lസെലക്ഷൻ ട്രയൽ നടത്തുന്നു. ഈ അധ്യയന വർഷത്തിൽ 5, 11 ക്ലാസ്സുകളിലേക്കുള്ള പ്രവേശനം നൽകുന്നത് ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 6, 7, 8, 9 ക്ലാസ്സുകളിലേക്കുള്ള ഒഴിവിലേക്കുള്ള പ്രവേശനം ജില്ലാ തലത്തിൽ ഏതെങ്കിലും സ്പോർട്സ് ഇനത്തിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റിന്റെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ്.
വിവിധ ജില്ലകളിൽ സെലക്ഷൻ ട്രയൽ നടത്തുന്നതിന്റെ തീയതിയും, സമയവും സ്ഥലവും:
കാസർഗോഡ്/ കണ്ണൂർ: 15.11.2021 രാവിലെ 9.30 ന് മുനിസിപ്പൽ സ്റ്റേഡിയം, കണ്ണൂർ
കോഴിക്കോട്: 16.11.2021 രാവിലെ 9.30ന് ഗവൺമെന്റ് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ്, ഈസ്റ്റ് ഹിൽ.
വയനാട്: 17.11.2021 രാവിലെ 9.30ന് സെന്റ് മെരീസ് കോളേജ്, സുൽത്താൻബത്തേരി.
മലപ്പുറം: 18.11.2021 രാവിലെ 9.30ന് വി.എം.സി.എച്ച്.എസ്.എസ് വണ്ടൂർ
പാലക്കാട്/ തൃശ്ശൂർ: 19.11.2021 രാവിലെ 9.30ന് വിക്ടോറിയ കോളേജ്, പാലക്കാട്.
എറണാകുളം/ ആലപ്പുഴ: 20.11.2021 രാവിലെ 9.30ന് മഹാരാജാസ് കോളേജ്, എറണാകുളം.
കൊല്ലം/ തിരുവനന്തപുരം: 22.11.2021 രാവിലെ 9.30ന് യൂണിവേഴ്സിറ്റി സ്റ്റേഡിയം, പി.എം.ജി, തിരുവനന്തപുരം.
പത്തനംതിട്ട: 23.11.2021 രാവിലെ 9.30ന് മുനിസിപ്പൽ സ്റ്റേഡിയം, പത്തനംതിട്ട.
കോട്ടയം/ ഇടുക്കി: 24.11.2021 രാവിലെ 9.30ന് മുനിസിപ്പൽ സ്റ്റേഡിയം, പാല.
വിദ്യാർത്ഥികൾ, സ്കൂൾ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം.
കൂടുതൽ വിവരങ്ങൾക്ക: സീനിയർ സൂപ്രണ്ട്- 9562354866, സ്പോർട്സ് ഓഫീസർ- 7012831236, പ്രൻസിപ്പൽ- 9605081001, (email: samgmrss@gmail.com).


0 Comments