JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP
തിരുവനന്തപുരം: ഇത്തവണത്തെ ശിശുദിനത്തിൽ സംസ്ഥാനതലത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ശിശുദിന പരിപാടികൾ നയിക്കുന്നതിനായി കുട്ടികളുടെ നേതാക്കളായി തെരഞ്ഞെടുക്കപ്പെട്ട എല്ലാവർക്കും മന്ത്രി വി. ശിവൻകുട്ടി അഭിനന്ദനങ്ങൾ നേർന്നു. കോവിഡ് കാലയളവിലും സർഗാത്മക പ്രവർത്തനങ്ങളിലൂടെ മികവ് തെളിയിച്ചവരാണ് ഇവർ ഓരോരുത്തരുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസുകാരി ഉമ എസ് ആണ് കുട്ടികൾ പ്രസിഡന്റ്. തിരുവനന്തപുരം കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ നിധി പി എ ആണ് കുട്ടികളുടെ പ്രധാനമന്ത്രി. തിരുവനന്തപുരം കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ദേവകി ഡി എസ് ആണ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്.
കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനി മിന്നാ രഞ്ജിത്താണ് ശിശുദിന പൊതുയോഗത്തിൽ സ്വാഗതപ്രസംഗം നടത്തുക.

0 Comments