പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

നൃത്തച്ചുവടുകളുമായി മേമുണ്ടയുടെ പ്രവേശനോത്സവം

Nov 1, 2021 at 11:39 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലൊന്നായ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം വർണാഭമായി. മുതിർന്ന കുട്ടികളുടെ നൃത്തച്ചുടുകളോടെയാണ് വിദ്യാർത്ഥികളെ വരവേറ്റത്. ഓൺലൈൻ കലോത്സവത്തിൽ മികവ് പുലർത്തിയ പതിനഞ്ചോളം വിദ്യാർത്ഥികളാണ് കേരളപ്പിറവിദിനത്തിൽ മോഹിനിയാട്ടവുമായി എത്തിയത്. കുരുത്തോലകളും, ബലൂണുകളും, വർണ്ണക്കടലാസുകളുമായി സ്കൂളും പരിസരവും അലങ്കരിച്ചിരുന്നു. ബയോ ബബിൾ രീതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിദ്യാർത്ഥികൾ സ്കൂളിലെത്തിയത്.

\"\"

ഗാനമേളയും, ഡാൻസുമൊക്കെയായി പ്രവേശനോത്സവം പൊടിപൊടിച്ചു. സ്കൂളിലെ കെ ടി കെ സുനില, ഒ കെ ജിഷ, ടി വി ജസീന, കെ രമ്യ, വി പി നെസ് ലി എന്നീ അധ്യാപകരാണ് നൃത്ത വിരുന്നിന്റെ പിന്നണിയിൽ. ഇന്നലെ ഉദ്ഘാടനം ചെയ്ത പാചകപ്പുരയിൽ ഒരുക്കിയ പായസവും ഏവർക്കും വിതരണം ചെയ്തു.

Follow us on

Related News