കാലിക്കറ്റ്‌ സർവകലാശാലയിൽ കായിക മത്സരങ്ങൾ ഫെബ്രുവരി 25 മുതൽ

തേഞ്ഞിപ്പാലം: കോവിഡ് സാഹചര്യത്തിൽ വൈകിയ കായിക മത്സരങ്ങൾ പുനരാരംഭിക്കാൻ ഒരുങ്ങി കാലിക്കറ്റ്‌ സർവകലാശാല. സർവകലാശാല അധികൃതരുടെയും അഫിലിയേറ്റഡ് കോളജുകളിലെ കായികാധ്യാപകരുടെയും ഓൺലൈൻ ഫിക്സ്ച്ചർ മീറ്റിംഗിലാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ കായിക അവസരങ്ങളും ഗ്രേസ് മാര്‍ക്കുകളും മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളും നഷ്ടമാകരുതെന്ന് യോഗം വിലയിരുത്തി. ഗെയിംസ് ഇനങ്ങളിലെ സോണൽ മത്സരങ്ങൾ ഫെബ്രുവരി 25 മുതൽ മാർച്ച്‌ 8 വരെ നടക്കും. പിന്നാലെ സർവകലാശാല തലത്തിലുള്ള മത്സരങ്ങളും നടക്കും. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരിക്കും മത്സരങ്ങൾ നടത്തുക. കായികാധ്യാപകരുടെ ഓൺലൈൻ യോഗം രജിസ്ട്രാര്‍ ഡോ. സി.എല്‍. ജോഷി യോഗം ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് കാര്യങ്ങളുടെ ചുമതല വഹിക്കുന്ന സിണ്ടിക്കേറ്റ് അംഗം അഡ്വ. ടോം കെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. കായിക വിഭാഗം മേധാവി ഡോ. സക്കീര്‍ ഹുസൈന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. 200-ല്‍ പരം കായികാദ്ധ്യാപകര്‍ യോഗത്തില്‍ പങ്കെടുത്തു.

Share this post

scroll to top