editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിൽ കായിക വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നൽ: മന്ത്രി വി.ശിവൻകുട്ടിസംസ്ഥാന സ്കൂൾ കായിക കിരീടം പാലക്കാടിന്: മലപ്പുറം രണ്ടാം സ്ഥാനത്ത്സംസ്ഥാനത്തെ പ്രീ- പ്രൈമറി മേഖല മികച്ചത്: ഫിൻലാൻഡ് സംഘംചക്കുളത്ത്കാവ് പൊങ്കാല: നാളെ 4 താലൂക്കുകളിൽ പൊതുഅവധിസ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് പ്രധാന അധ്യാപകന്റെ മാത്രം ചുമതലയല്ല: മന്ത്രി വി.ശിവൻകുട്ടിസ്കൂൾ ഉച്ചഭക്ഷണത്തിന്റെ പാചക ചെലവ് തുക വർധിപ്പിക്കുന്നത് പരിഗണനയിൽ: പാല്‍, മുട്ട എന്നിവയ്ക്ക് 20 രൂപവരെയൂണിവേഴ്‌സിറ്റി കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്: ശമ്പളം 27,900-63,700രൂപസോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട്: ഡിസംബര്‍ 10വരെ അപേക്ഷിക്കാംഐബിപിഎസില്‍ പ്രോഗ്രാമിങ് അസിസ്റ്റന്റ്: വാക്ക്-ഇന്‍-സെലക്ഷന്‍എയ്ഡഡ് പ്രൈമറി പ്രധാനാധ്യാപകർ: 50കഴിഞ്ഞ അധ്യാപകർക്ക് പരീക്ഷ വേണ്ട

കാലിക്കറ്റ്‌ സർവകലാശാലയിൽ കായിക മത്സരങ്ങൾ ഫെബ്രുവരി 25 മുതൽ

Published on : January 15 - 2021 | 2:06 am

തേഞ്ഞിപ്പാലം: കോവിഡ് സാഹചര്യത്തിൽ വൈകിയ കായിക മത്സരങ്ങൾ പുനരാരംഭിക്കാൻ ഒരുങ്ങി കാലിക്കറ്റ്‌ സർവകലാശാല. സർവകലാശാല അധികൃതരുടെയും അഫിലിയേറ്റഡ് കോളജുകളിലെ കായികാധ്യാപകരുടെയും ഓൺലൈൻ ഫിക്സ്ച്ചർ മീറ്റിംഗിലാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ കായിക അവസരങ്ങളും ഗ്രേസ് മാര്‍ക്കുകളും മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളും നഷ്ടമാകരുതെന്ന് യോഗം വിലയിരുത്തി. ഗെയിംസ് ഇനങ്ങളിലെ സോണൽ മത്സരങ്ങൾ ഫെബ്രുവരി 25 മുതൽ മാർച്ച്‌ 8 വരെ നടക്കും. പിന്നാലെ സർവകലാശാല തലത്തിലുള്ള മത്സരങ്ങളും നടക്കും. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരിക്കും മത്സരങ്ങൾ നടത്തുക. കായികാധ്യാപകരുടെ ഓൺലൈൻ യോഗം രജിസ്ട്രാര്‍ ഡോ. സി.എല്‍. ജോഷി യോഗം ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് കാര്യങ്ങളുടെ ചുമതല വഹിക്കുന്ന സിണ്ടിക്കേറ്റ് അംഗം അഡ്വ. ടോം കെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. കായിക വിഭാഗം മേധാവി ഡോ. സക്കീര്‍ ഹുസൈന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. 200-ല്‍ പരം കായികാദ്ധ്യാപകര്‍ യോഗത്തില്‍ പങ്കെടുത്തു.

0 Comments

Related News