പ്രധാന വാർത്തകൾ
വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾ

4 ലക്ഷം പ്രീ സ്‌കൂൾ കുട്ടികൾക്ക് പരിശീലന തീം പോസ്റ്ററുകൾ

Sep 23, 2020 at 5:39 pm

Follow us on

\"\"

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീ സ്‌കൂൾ വിദ്യാർത്ഥികൾക്കായി രക്ഷിതാക്കളുടെ സഹായത്തോടെ സംസ്ഥാന ശിശുവികസന വകുപ്പ് 4 ലക്ഷം കളർ പോസ്റ്ററുകൾ തയ്യാറാക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീട്ടിൽ തന്നെ കഴിയുന്ന 2 മുതൽ 6 വയസ് വരെയുള്ള കുട്ടികൾക്കാണ് പരിശീലന തീം പോസ്റ്ററുകൾ തയ്യാറാക്കുന്നത്.
സി-ഡിറ്റിന്റെ സഹകരണത്തോടെ വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന കിളിക്കൊഞ്ചൽ പരിപാടിയുടെ തുടർച്ചയായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. തീം അടിസ്ഥാനത്തിൽ നടത്തേണ്ട പ്രവർത്തനങ്ങളാണ് പോസ്റ്ററുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
നിലവിൽ തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട എന്നീ ജില്ലകളിലെ അങ്കണവാടികൾ മുഖേന പോസ്റ്ററുകൾ വിതരണം ചെയ്യാൻ തയ്യാറായിട്ടുണ്ട്. ടെലിവിഷൻ, മൊബൈൽ ഫോൺ സൗകര്യങ്ങൾ ലഭ്യമല്ലാത്ത കുട്ടികളുടെ വീടുകൾക്ക് മുൻഗണന നൽകി പോസ്റ്ററുകൾ എത്തിക്കും. തുടർന്നുള്ള ജില്ലകളിലും പോസ്റ്ററുകൾ അച്ചടിച്ച് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും.

Follow us on

Related News