പാലക്കാട് : കേരളത്തിന്റെ കോവിഡ് പ്രതിരോധം ചിത്രരചനയിലൂടെ വരച്ചുകാട്ടുകയാണ്
ഇരട്ടസഹോദരിമാരായ വേദജയും മേധജയും. അടച്ചു പൂട്ടൽ കാലത്ത് ഇരുവരും വരച്ച് കൂട്ടിയത് മികവേറിയ നൂറിലേറെ ചിത്രങ്ങളും. കോവിഡ് തടയുന്നതിനായി സ്വന്തം ജീവൻപോലും പണയം വെച്ച് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരും പോലീസുകാരുമാണ് ഇവരുടെ ചിത്രങ്ങളിൽ ഏറെയും. വരയ്ക്കാനായി മാത്രം വീട്ടിൽ ഒരു മുറിയും ഇവർ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകർക്കും പോലീസുകാർക്കും വരയിലൂടെ ആദരമർപ്പിക്കുകയാണ് ഈ കൊച്ചു ചിത്രകാരികൾ. ഇരുവരും തൃത്താല വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനികളാണ്. ഇവരുടെ ഈ ചിത്രം വരയ്ക്ക് അച്ഛൻ നാഗലശ്ശേരി പെരുമ്പള്ളിമനയിൽ ഗണേശൻ നമ്പൂതിരിയുടെയും അമ്മ സ്മിതയുടെയും മൂത്തസഹോദരി നന്ദജയുടെയും പൂർണപിന്തുണയുമുണ്ട്.

0 Comments