ഫറോക്ക്: ആടിയും പാടിയും റാലി നടത്തിയും നല്ലൂര് നാരായണ ബേസിക് എല്‍.പി സ്കൂലെ കുട്ടികള്‍ ശിശുദിനം ആഘോഷമാക്കി. സ്കൂളിന്റെയും പ്രി സ്കൂളിന്റെ യും നേതൃത്വത്തിലാണ് ശിശുദിന റാലി നടത്തിയത്. കുട്ടികളുടെ റാലി, മധുരവിതരണം, കലാപരിപാടികള്‍, പൂര്‍വ വിദ്യാര്‍ഥി ആദരം പരിപാടികള്‍ നടന്നു. സ്കൂള്‍ ഉപപ്രധാനമന്ത്രി ഷാന്‍ രാജ് ശിശുദിനസന്ദേശം നല്കി. പ്രദേശത്തെ പ്രസിദ്ധ തെയ്യം കലാകാരന് പുല്പറമ്പില് ശ്രീധരന് എന്ന കണ്ടന് കുട്ടിയെ വിദ്യാര്‍ത്ഥികളും അധ്യാപകരും ആദരിച്ചു. അക്കാഡമിക് ലീഡര്‍ ടി. സുഹൈല്‍, പ്രോഗ്രാം കണ്‍വീനര്‍ ബിന്ദു ടീച്ചര്‍, എസ്.ആര്.ജി കണ്‍വീനര്‍ മിനിമോള്‍, അധ്യാപകരായ ശുഹൈബ ടി, മഞ്ജുഷ, അബ്ദുൽ ലത്തീഫ് , സഫ്വാന്, പി. ബീന. കെ. ബീന. പി. പ്രസീത, ആയിഷ. ദീപ, ഷമീന, ആതിര, സ്കൂള്‍ ലീഡര്‍ സിംറാ നേതൃത്വം നല്കി. പൂര്‍വ വിദ്യാര്‍ത്ഥിനി റാഹിലക്ക് ബീന ടീച്ചര്‍ ഉപഹാരം നല്കി. രക്ഷാകര്‍ത്താക്കളും റാലിയില്‍ പങ്കാളികളായി.

നവാഗതരെ സ്വാഗതം ചെയ്ത് നെഹ്റു അക്കാദമി ഓഫ് ലോ
പാലക്കാട്: ഈ അധ്യയന വർഷത്തിൽ നെഹ്റു അക്കാദമി ഓഫ് ലോ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി ശാസ്ത്ര...