തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 3ന് മന്ത്രി എൻ.ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ വർഷം 77.81 ശതമാനമായിരുന്നു വിജയം. ഈ വർഷം വിജയ ശതമാനം ഉയരുമെന്നാണ് സൂചന. ഫലപ്രഖ്യാപനത്തിന് പിന്നാലെ ഔദ്യോഗിക വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാനാകും. ഈ വർഷം ഹയർസെക്കൻഡറി വിഭാഗത്തിൽ 4.52 ലക്ഷം വിദ്യാർഥികളും, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 26,826 വിദ്യാർഥികളും ഫലം കാത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം ഹയർസെക്കൻഡറി പരീക്ഷയിൽ 77.81 ശതമാനവും വിഎച്ച്എസ്ഇയിൽ 70.06 ശതമാനവും വിജയശതമാനമായിരുന്നു. ഇത്തവണത്തെ ഫലത്തിൽ വിജയനിരക്കിൽ മാറ്റമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. പരീക്ഷാഫലം അറിയുന്ന ലിങ്കുകൾ താഴെ:
https://results.hse.kerala.gov.in/results








