തിരുവനന്തപുരം:വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയ്ക്ക് വിരാമം.
എസ്എസ്എൽസി പരീക്ഷാഫലം മെയ് 15ന് തന്നെ പ്രഖ്യാപിക്കാൻ തീരുമാനമായി. പുതിയ മന്ത്രിസഭ രൂപീകരണം വൈകുന്ന സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഫലപ്രഖ്യാപനം നടത്തും. 15ന് വൈകിട്ട് 3നാണ് ഫലം പുറത്തുവരിക. ഫലപ്രഖ്യാപനത്തിന് മുന്നോടിയായുളള പരീക്ഷാ ബോർഡ് യോഗം ഇന്ന് വൈകിട്ട് 3ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ നടക്കും. യോഗത്തിൽ അന്തിമ ഫലം വിലയിരുത്തി പ്രഖ്യാപനത്തിന് അംഗീകാരം നൽകും. ഇന്നലെ ചേർന്ന അക്കാദമിക് ഗുണനിലവാര മേൽനോട്ട സമിതി (ക്യുഐപി) യോഗത്തിൽ ഫലം നീട്ടി വയ്ക്കരുതെന്ന് വിവിധ അധ്യാപക സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എസ്എസ്എൽസി പരീക്ഷാ ഫലം വൈകിപ്പിച്ചാൽ വിദ്യാർഥികളുടെ തുടർപഠന നടപടികൾ പ്രതിസന്ധിയിലാകുമെന്ന അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും
തിരുവനന്തപുരം: ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കാൻ സാധ്യത. ഇന്ന്...







