പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

പുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെ

Apr 16, 2026 at 4:13 pm

Follow us on

തിരുവനന്തപുരം:പുതിയ അധ്യയന വർഷത്തിനുള്ള ഒരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. 2026-27 അധ്യയന വർഷത്തെ ക്ലാസുകൾ ജൂൺ ഒന്നുമുതൽ (തിങ്കളാഴ്ച) ആരംഭിക്കും. ജൂൺ ഒന്നിന് സംസ്ഥാന തലത്തിൽ പ്രവേശനോത്സവം നടക്കും. ഒന്നാം ക്ലാസ് പ്രവേശനം മെയ് 22 മുതൽ ആരംഭിക്കും. ഒന്നു മുതൽ എട്ട് വരെ ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക് യൂണിഫാം, പാഠപുസ്തകം എന്നിവ സൗജന്യമാണ്.
ഒന്നാം ക്ലാസ്സിലെ പ്രവേശനത്തിന് എഴുത്തു പരീക്ഷയോ തലവരി പണമോ വാങ്ങാൻ പാടില്ല എന്നും കർശന നിർദേശമുണ്ട്. 2009ലെ, സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമത്തിലെ സെക്ഷൻ 13 പ്രകാരമുള്ള ചട്ടങ്ങൾ പാലിക്കണം. അൺ എയിഡഡ് സ്കൂളിനും വിദ്യാഭ്യാസ അവകാശ നിയമം ബാധകമാണ്. പിറ്റിഎ ഫണ്ട് വാങ്ങുന്നതുമായി ബന്ധപ്പെട്ട് സ്കൂളുകൾ സർക്കാർ ഉത്തരവ് പാലിക്കണം. സ്കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പ് സർക്കുലർ വൈകാതെ പുറത്തിറക്കും. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ആർ.ഡി.ഡി., എ.ഡി., ഡി.ഇ.ഒ., എ.ഇ.ഒ., പ്രിൻസിപ്പൽ, എച്ച്.എം. ഡി.ഡി., ആർ.ഡി.ഡി യോഗം ഏപ്രിൽ 27 ന് 10 മണിക്ക് ഓൺലൈൻ വഴി നടക്കും. സ്കൂൾ ഫിറ്റ്നസ്, മെയിന്റനൻസ്, കുടിവെള്ളം ഉറപ്പാക്കൽ , ശുചീകരണം, വാഹനങ്ങൾ, മതിലുകൾ, വൈദ്യുത ലൈൻ എന്നിവയുടെ പരിശോധനയും സുരക്ഷിത്വവും ഉറപ്പാക്കണം എന്നും നിർദേശമുണ്ട്.

Follow us on

Related News

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...