തിരുവനന്തപുരം: ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്ത് 93.70 ശതമാനമാണ് വിജയം. തിരുവനന്തപുരം മേഖല ഇന്ത്യയിൽ ഒന്നാം സ്ഥാനം നേടി. പരീക്ഷ എഴുതിയ 24.71 ലക്ഷം പേരിൽ 23.16 ലക്ഷം പേർ പാസായി. കഴിഞ്ഞ വർഷം 93.66 ശതമാനമായിരുന്നു വിജയം. http://results.cbse.nic.in, http://cbse.gov.in,
http://results.digilocker.gov.in, http://umang.gov.in
ഔദ്യോഗിക സൈറ്റിൽനിന്ന് പരീക്ഷാഫലം അറിയാം.ഇത്തവണ വിജയത്തിൽ 0.04 ശതമാനത്തിന്റെ വർധനവാണ് ഉള്ളത്. വിജയശതമാനത്തിൽ തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തി. 99.79 ശതമാനം വിജയമാണ് തിരുവനന്തപുരം നേടിയത്. 99.58 ശതമാനവുമായി
വിജയവാഡ രണ്ടാം സ്ഥാനം നേടി. 85.32 ശതമാനവുമായി ചെന്നൈ മേഖല മൂന്നാം സ്ഥാനം നേടി. ആൺകുട്ടികളേക്കാൾ പെൺകുട്ടികളാണ് ഈ വർഷവും മികവ് നേടിയത്. പെൺകുട്ടികൾ 94.99 ശതമാനം വിജയം നേടിയപ്പോൾ ആൺകുട്ടികൾ 92.69 ശതമാനം വിജയമാണ് നേടിയത്. 2.2 ലക്ഷം പേർ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി. 55,368 പേരാണ് 95 ശതമാനത്തിനു മുകളിൽ മാർക്കു നേടിയത്. 2.24 ശതമാനമാണിത്. 14,71,72 പേരാണ് കംപാർട്മെന്റ് പട്ടികയിൽ ഉൾപ്പെടുന്നത്.








