തിരുവനന്തപുരം: ഈ വർഷത്തെ എട്ടാം ക്ലാസ് വാർഷിക പരീക്ഷകൾ മാർച്ച് 6മുതൽ ആരംഭിക്കും. മാർച്ച് 31നാണ് പരീക്ഷ അവസാനിക്കുക. എട്ടാം ക്ലാസ് പരീക്ഷയുടെ ടൈം ടേബിളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ടൈം ടേബിൾ താഴെ നൽകുന്നുണ്ട്. ഈ വർഷം എട്ടാം ക്ലാസിൽ അടക്കം 30ശതമാനം മിനിമം മാർക്ക് നിർബന്ധമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മിനിമം മാർക്ക് ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ഏപ്രിൽ മാസത്തിൽ ആ വിഷയങ്ങൾക്ക് സ്പെഷ്യൽ ക്ലാസുകളും തുടർന്ന് മെയ് മാസത്തിൽ സേ പരീക്ഷയും നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മാർച്ച് 6മുതൽ ആരംഭിക്കുന്ന പൊതുപരീക്ഷയിൽ എല്ലാ വിദ്യാർത്ഥികളും മികച്ച മാർക്ക് നേടാൻ ശ്രമിക്കുക. സേ പരീക്ഷ ഒഴിവാക്കുക.
വാർഷിക പരീക്ഷാ ടൈംടേബിൾ 2025-26
ക്ലാസ്: 8 (Revised)
| തീയതി | ദിവസം | സമയം | വിഷയം |
|---|---|---|---|
| 06.03.2026 | വെള്ളി | 2.00 pm – 3.45 pm | ഒന്നാം ഭാഷ – പേപ്പർ 1 |
| 10.03.2026 | ചൊവ്വ | 1.30 pm – 3.15 pm | ഒന്നാം ഭാഷ – പേപ്പർ 2 |
| 12.03.2026 | വ്യാഴം | 1.30 pm – 3.15 pm | ഇംഗ്ലീഷ് |
| 17.03.2026 | ചൊവ്വ | 1.30 pm – 3.45 pm | അടിസ്ഥാന ശാസ്ത്രം |
| 19.03.2026 | വ്യാഴം | 1.30 pm – 3.15 pm | ഗണിതം |
| 24.03.2026 | ചൊവ്വ | 1.30 pm – 3.15 pm | ഹിന്ദി |
| 26.03.2026 | വ്യാഴം | 1.30 pm – 4.15 pm | കലാ കായിക പ്രവൃത്തി പരിചയം |
| 31.03.2026 | ചൊവ്വ | 10.00 am – 11.45 am | സാമൂഹ്യ ശാസ്ത്രം |
വിദ്യാർത്ഥികൾ ശ്രദ്ധിക്കാൻ:
- അവസാന പരീക്ഷ: മാർച്ച് 31ലെ സാമൂഹ്യ ശാസ്ത്രം പരീക്ഷ രാവിലെ 10 മണിക്കാണ് ആരംഭിക്കുന്നത്. മറ്റ് പരീക്ഷകളെല്ലാം ഉച്ചയ്ക്കാണ്.
- സമയം ശ്രദ്ധിക്കുക: പരീക്ഷ തുടങ്ങുന്നതിന് 15 മിനിറ്റ് മുൻപെങ്കിലും ഹാളിൽ പ്രവേശിക്കാൻ ശ്രദ്ധിക്കുക.










