തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്തെ സമഗ്ര പുസ്തക പരിഷ്ക്കരണം അടുത്ത വർഷത്തോടെ പൂർത്തിയാകും. പ്ലസ് വൺ ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾ ഉടൻ വിതരണം ചെയ്യും. 12-ാം ക്ലാസിലെ (പ്ലസ് ടു) പാഠപുസ്തകങ്ങളുടെ പരിഷ്കരണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. വരുന്ന അധ്യയന വർഷം (2026-27) മുതൽ പ്ലസ് വൺ ക്ലാസുകളിലും 2027-28 അധ്യയന വർഷം മുതൽ പ്ലസ് ടു ക്ലാസുകളിലും പുതിയ സിലബസ് പ്രകാരമുള്ള പുതിയ പുസ്കങ്ങൾ ആയിരിക്കും പഠിക്കാൻ ഉണ്ടാവുക. 14 വർഷങ്ങൾക്ക് ശേഷമാണ് ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നത്. പ്ലസ് ടു ക്ലാസുകളിലെ പരിഷ്ക്കരണം കൂടി പൂർത്തിയാക്കുന്നതോടെ ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ ക്ലാസുകളിലും മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി പുതിയ സിലബസ് പ്രകാരമുള്ള പാഠനമാകും നടക്കുക.
- പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം
- പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?
- പ്ലസ് വൺ പ്രവേശനത്തിന് നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം
- ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന ലിങ്കുകൾ ഇതാ
- താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം










