പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ധനസഹായത്തിനായി വിദ്യാർത്ഥികൾ നൽകിയ അപേക്ഷകൾ പുഴയരികിലെ കുറ്റിക്കാട്ടിൽ തള്ളി

Nov 25, 2025 at 7:19 pm

Follow us on

പാലക്കാട്: വിദ്യാഭ്യാസ ധനസഹായത്തിനായി പട്ടികവർഗ വിദ്യാർത്ഥികൾ നൽകിയ അപേക്ഷകൾ പുഴയരി കിലെ കുറ്റിക്കാട്ടിൽ തള്ളിയ നിലയിൽ. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക്‌ പട്ടികവർഗ വകുപ്പ് നൽകുന്ന ധനസഹായത്തിനായി എസ്ടി പ്രമോട്ടർമാർ വഴി പാലക്കാട്‌ ജില്ലയിലെ കൊല്ലങ്കോട് ട്രൈബൽ ഓഫിസിൽ വിദ്യാർത്ഥികൾ നൽകിയ അപേക്ഷകളാണ് യാക്കര പാലത്തിനു സമീപം കണ്ടെത്തിയത്. പറമ്പിക്കുളത്തെ കുരിയാർകുറ്റി, കടവ്, എർത്ത് ഡാം എന്നീ ഉന്നതികളിലെയും മുതലമട ചെമ്മണാംപതി, വണ്ടാഴി പഞ്ചായത്തിലെ മംഗലംഡാം എന്നിവിടങ്ങളിലെയും വിദ്യാർഥികളുടെ അപേക്ഷകളാണ് കണ്ടെത്തിയത്. യാക്കര പുഴപ്പാലത്തിന് സമീപത്ത് ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരാണ് ഇവ കണ്ടെത്തിയത്. സംഭവത്തിൽ രക്ഷിതാക്കൾ ജില്ലാ കളക്ടർക്കും പട്ടികവർഗ ഓഫിസർക്കു പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow us on

Related News