പ്രധാന വാർത്തകൾ
ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷം

കേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

Nov 4, 2025 at 9:22 pm

Follow us on

തിരുവനന്തപുരം: എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡുവായ 92.41 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കൈമാറി. ആദ്യ ഗഡുവായി 109 കോടി രൂപയുടെ പ്രപ്പോസലാണ് കേരളം സമര്‍പ്പിച്ചത്. 17 കോടിയാണ് ഇനി കിട്ടാനുള്ളത്. അര്‍ഹതപ്പെട്ട പണം പോലും കേന്ദ്രം തടഞ്ഞു വയ്ക്കുന്നതായി കേരളം സുപ്രീംകോടതിയില്‍ അറിയിച്ചതിന് തൊട്ട് പിന്നാലെയാണ് ഫണ്ട് ലഭ്യമായത്.
കേന്ദ്ര ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കേണ്ടി വന്നതെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ്, സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ നിയമനവുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന് അര്‍ഹതപ്പെട്ട ഫണ്ട് നല്‍കുമെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾ

തിരുവനന്തപുരം: പുനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ വിവിധ ഹ്രസ്വകാല കോഴ്സുകൾ പഠിക്കാൻ അവസരം.
പ്ലസ്ടു ജയിച്ചവർക്കാണു പ്രവേശനം. പത്താം ക്ലാസ് വിജയിച്ചവരെയും പരിഗണിക്കും. ഫിലിം മേക്കിങ്, സ്ക്രീൻ ആക്ടിങ്, ഡിജിറ്റൽ സിനിമറ്റോഗ്രഫി, സ്മാർട്ട് ഫോൺ ഫിലിം മേക്കിങ്, മൾട്ടി ക്യാമറ ഓപ്പറേഷൻസ് ഫോർ ടിവി പ്രൊഡക്‌ഷൻ തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം
കുറഞ്ഞ പ്രായ പരിധി 18 വയസ്. ഉയർന്ന പ്രായപരിധി ഇല്ല. കോഴ്സുകളുടെ വിശദ വിവരങ്ങൾ താഴെ.


🌎ഫിലിം മേക്കിങ്. ഡിസംബർ 10മുതൽ 23വരെയാണ് ക്ലാസുകൾ. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 20. ഗോവയിലാണ് പഠന കേന്ദ്രം. കോഴ്സ് ഫീസ് 29,000 രൂപ.
🌎സ്ക്രീൻ ആക്ടിങ്. നവംബർ 13മുതൽ 17വരെയാണ് ക്ലാസുകൾ. നവംബർ 7 വരെ അപേക്ഷ നൽകാം. ചണ്ഡിഗഡ് ആണ് പഠന കേന്ദ്രം. കോഴ്സ് ഫീസ് 7,000 രൂപ.
🌎ഡിജിറ്റൽ സിനിമറ്റോഗ്രഫി. ഡിസംബർ 8മുതൽ 20 വരെയാണ് ക്ലാസുകൾ. നവംബർ 10വരെ അപേക്ഷ നൽകാം. പുനെയാണ് പഠന കേന്ദ്രം. കോഴ്സ് ഫീസ് 15,000 രൂപ.
🌎സ്മാർട്ട് ഫോൺ ഫിലിം മേക്കിങ്. ഡിസംബർ 15 മുതൽ 19വരെയാണ് ക്ലാസുകൾ. നവംബർ 10വരെ അപേക്ഷ നൽകാം. ഡൽഹിയിലാണ് പഠനം. കോഴ്സ് ഫീസ് 7,000 രൂപ.
🌎മൾട്ടി ക്യാമറ ഓപ്പറേഷൻസ് ഫോർ ടിവി പ്രൊഡക്‌ഷൻ. ഡിസംബർ 1മുതൽ 5വരെയാണ് ക്ലാസുകൾ. നവംബർ 10വരെ അപേക്ഷ നൽകാം. പുനെയാണ് പഠന കേന്ദ്രം. കോഴ്സ് ഫീസ് 5,000 രൂപ.
വിശദാംശങ്ങൾക്ക്: http://ftii.ac.in സന്ദർശിക്കുക.

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...