പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകൾ ഈ വർഷം പലവിധം

Oct 29, 2025 at 10:08 pm

Follow us on

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സ്കൂൾ വാർഷിക പരീക്ഷകൾ മാർച്ച്‌ 6മുതൽ ആരംഭിക്കും. ഒന്നുമുതൽ 9 വരെ ക്ലാ സുകളിലെ വാർഷിക പരീക്ഷകളാണ് മാർച്ച് 6 മുതൽ നടത്തുക. ഹൈസ്കൂളുകൾക്കൊപ്പം പ്രവർത്തിക്കുന്ന എൽപി വിഭാഗത്തിലെ പരീക്ഷകൾ മാർച്ച് 12 മുതൽ 26 വരെയും യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷകൾ മാർച്ച് 6 മുതൽ 27 വരെയും നടക്കും. ഹൈസ്കൂളിന്റെ ഭാഗമല്ലാതെ വേറിട്ട്‌ പ്രവർത്തിക്കുന്ന എൽപി സ്കൂളുകളിലെ പരീക്ഷകൾ മാർച്ച് 18 മുതൽ നടത്തും.
10, 12 ക്ലാസ് പൊതു പരീക്ഷകൾ നടക്കുന്ന ദിവസങ്ങളിൽ 9-ാം ക്ലാസ് പരീക്ഷ പരമാവധി ഒഴിവാക്കും. എസ്എസ്എൽസി, ഹയർ സെക്കൻഡറി കുട്ടികൾക്ക് സ്ക്രൈബായി പരീക്ഷ എഴുതാൻ പോകുന്നത് 9-ാം ക്ലാസ് വിദ്യാർ ഥികളായതിനാലാണിത്.

എൽഎസ്എസ്, യുഎസ്എസ് സർട്ടിഫിക്കറ്റുകൾ ഇനി സ്കൂളിൽ ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം:എൽഎസ്എസ്,
യുഎസ്എസ് സർട്ടിഫിക്കറ്റുകൾ ഈ വർഷം മുതൽ സ്കൂളുകളിൽ ഡൗൺലോഡ് ചെയ്ത് എടുക്കാം. സ്കൂൾ പ്രഥമാധ്യാപകരുടെ ലോഗിൻ മുഖേന LSS, USS സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും. മന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി പിആർഡി ചേമ്പറിൽ ഔപചരികമായി നിർവഹിച്ചു. LSS, USS സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിലെ കാലതാമസം ഇതിലൂടെ ഒഴിവാക്കാൻ കഴിയുമെന്നും ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം ഈ അവസരത്തിൽ നിർവഹിക്കുന്നതായും മന്ത്രി അറിയിച്ചു.

Follow us on

Related News