പ്രധാന വാർത്തകൾ
ആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല

ഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചു

Jul 5, 2025 at 3:25 pm

Follow us on

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സ്കൂൾ അവധികൾ പ്രഖ്യാപിച്ചു. ഓണാവധിക്കായി ഓഗസ്റ്റ് 29ന് സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കും. സ്കൂൾ ഒന്നാംപാദ പരീക്ഷകൾ ഓഗസ്റ്റ് 20നാണ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 20മുതൽ 27വരെയാണ് ഒന്നാം പാദ പരീക്ഷകൾ നടക്കുക. 28ന് സ്കൂളുകളിൽ ഓണഘോഷ പരിപാടികൾ നടക്കും. ഇതിന് ശേഷം ഓഗസ്റ്റ് 29 ഓണാവധി ആരംഭിക്കും. ഓണാവധി കഴിഞ്ഞ്  സെപ്റ്റംബർ 8ന് സ്കൂളുകൾ തുറക്കും.

ക്രിസ്തുമസ് അവധിക്കായി സ്കൂളുകൾ അടയ്ക്കുന്നത് ഡിസംബർ 19നാണ്. അർദ്ധവാർഷിക പരീക്ഷകൾ ഡിസംബർ 11നാണ് ആരംഭിക്കുന്നത്. 11മുതൽ 18വരെയാണ് അർദ്ധവാർഷിക പരീക്ഷകൾ നടക്കുക. 19മുതൽ ക്രിസ്തുമസ് അവധി ആരംഭിക്കും.

ക്രിസ്തുമസ് അവധി കഴിഞ്ഞ് ഡിസംബർ 29ന് സ്കൂളുകൾ തുറക്കും. ഈ അധ്യയന വർഷത്തെ മധ്യവേനൽ അവധിക്കായി മാർച്ച്‌ 31ന് സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കും.  

Follow us on

Related News