പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പത്താം ക്ലാസിൽ ഇനി 2 പരീക്ഷകൾ: CBSE മാറ്റം ഈവർഷം മുതൽ

Jun 25, 2025 at 6:26 pm

Follow us on

തിരുവനന്തപുരം:പത്താം ക്ലാസ് പൊതു പരീക്ഷയിൽ സമഗ്ര മാറ്റവുമായി സിബിഎസ്ഇ. പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഈ അധ്യയനവർഷം മുതൽ 2 പൊതുപരീക്ഷകൾ ഉണ്ടാകും. ഇനിമുതൽ ഇംപ്രൂവ്മെന്റ് പരീക്ഷ ഇല്ല. പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി കളുടെ മാനസിക സംഘർഷം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. പുതിയ ദേശീയ വിദ്യാഭ്യാസ നയപ്രകാരമാണ് മാറ്റം. ആദ്യത്തെ ബോർഡ്‌ പരീക്ഷ ഫെബ്രുവരി പകുതിയോടെ ആരംഭിക്കും. ഈ പരീക്ഷയുടെ ഫലം ഏപ്രിൽ 30നു മുൻപു പ്രസിദ്ധീകരിക്കും.

രണ്ടാം പരീക്ഷ.മേയ് മാസത്തിൽ നടത്തും. ഈ പരീക്ഷയുടെ ഫലം ജൂൺ 30നു മുൻപായി പ്രസിദ്ധീകരിക്കും. ആദ്യ പരീക്ഷയുടെ ഫലം വന്നശേഷമാകും രണ്ടാം പരീക്ഷ യ്ക്കുള്ള റജിസ്ട്രേഷൻ ആരംഭിക്കുക. ഫെബ്രുവരിയിൽ നടക്കുന്ന ആദ്യ പരീക്ഷ വിദ്യാർത്ഥികൾ നിർബന്ധമായി എഴുതണം. ആദ്യ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാത്തവർക്ക്‌ രണ്ടാം പരീക്ഷ താൽപര്യമുണ്ടെങ്കിൽ മാത്രം എഴുതാം. ഇതുകൊണ്ടുതന്നെ 10-ാം ക്ലാസിൽ ഇനിമുതൽ ഇംപ്രൂവ്മെന്റ് പരീക്ഷ ഉണ്ടാവില്ല.

Follow us on

Related News